നിരന്തരം ആക്രമണങ്ങൾക്ക് വിധേയരാകുന്ന നൈജീരിയൻ ഗ്രാമങ്ങളിലേക്കു നോക്കാൻ മാധ്യമങ്ങൾക്കും നിരീക്ഷകർക്കും , മനുഷ്യാവകാശ പ്രവർത്തകർക്കും എന്താണിത്ര മടിയെന്ന് സീറോ മലബാർ സഭ. നൈജീരിയയിലേക്കുമാത്രം നോക്കാനെന്താണ് മടിക്കുന്നത്? അതോ അവിടെ ചിന്തപ്പെടുന്ന ക്രൈസ്തവരുടെ ചോരയുടെ നിറം ചുവപ്പല്ലെന്നാണോ?നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ട സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്.
പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിക്കുകയും ചെയ്തു. നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങൾ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന "ഹ്യൂംആംഗിൾ" റിപ്പോർട്ട് പ്രകാരം 2025 മെയ്മാസത്തിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് 635 പേരാണ്.
182 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടവർ മൂവായിരത്തോളം വരുമെന്നും വളരെ കിരാതമായ കൂട്ടക്കൊലകളുടെ പരമ്പരയാണ് നൈജീരിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം കാണുന്ന ഏറ്റവും ഭീകരമായ വംശഹത്യയാണ് അത്.
മാധ്യമങ്ങളും നിരീക്ഷകരും, മനുഷ്യവകാശ പ്രവർത്തകരും നൈജീരിയയിലേക്കുമാത്രം നോക്കാനെന്താണ് മടിക്കുന്നത്? അതോ അവിടെ ചിന്തപ്പെടുന്ന ക്രൈസ്തവരുടെ ചോരയുടെ നിറം ചുവപ്പല്ലെന്നാണോ? എന്നും സിറോ മലബാർ സഭ ഫേസ്ബുക്കിൽ കുറിച്ചു.
സിറോ മലബാർ സഭ പങ്കുവെച്ച പോസ്റ്റ്
നൈജീരിയയിലേക്കുമാത്രം നോക്കാനെന്താണ് മടി! നൈജീരിയയിലെ ബെന്യൂ സംസ്ഥാനത്ത് കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയുണ്ടായ ഭീകരാക്രമണത്തിൽ ഇരുനൂറോളം പേർ കൊല്ലപ്പെട്ട ദാരുണ സംഭവം ലോകം നടുക്കത്തോടെയാണ് കേട്ടത്. പരിശുദ്ധ പിതാവ് ലിയോ പാപ്പ ഈ സംഭവം പ്രത്യേകമായി പരാമർശിക്കുകയും ചെയ്തു.. നിരന്തരം ആക്രമണങ്ങൾക്ക് വിധേയരാകുന്ന നൈജീരിയൻ ഗ്രാമങ്ങളിലെ സാധുക്കളായ സാധാരണ ക്രിസ്ത്യാനികൾക്ക് സുരക്ഷിതത്വവും നീതിയും ഉറപ്പാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങൾക്ക് അന്താരാഷ്ട്ര സമൂഹത്തിന്റെ സഹായം പാപ്പ അഭ്യർത്ഥിക്കുകയുണ്ടായി. നൈജീരിയയിലെ തീവ്രവാദ അക്രമസംഭവങ്ങൾ നിരന്തരം നിരീക്ഷണവിധേയമാക്കുന്ന "ഹ്യൂംആംഗിൾ" റിപ്പോർട്ട് പ്രകാരം 2025 മെയ്മാസത്തിൽ നൈജീരിയയിൽ കൊല്ലപ്പെട്ടത് 635 പേരാണ്. 182 പേരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ഈ വർഷം ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള അക്രമസംഭവങ്ങളിൽ കൊല്ലപ്പെട്ടവർ മൂവായിരത്തോളം വരും. 2020 മുതൽ 2023 വരെയുള്ള കാലയളവിൽ മാത്രം നൈജീരിയയിൽ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം 16769 ആണെന്ന് കഴിഞ്ഞ ആഗസ്റ്റിൽ പുറത്തുവന്ന 'ദ ഒബ്‌സർവേറ്ററി ഫോർ റിലീജിയസ് ഫ്രീഡം ഇൻ ആഫ്രിക്ക'യുടെ റിപ്പോർട്ട് വ്യക്തമാക്കുന്നു. ആ കാലഘട്ടത്തിൽ തട്ടിക്കൊണ്ടുപോകപ്പെട്ട ക്രൈസ്തവരുടെ എണ്ണം 11185 ആണ്.
വളരെ കിരാതമായ കൂട്ടക്കൊലകളുടെ പരമ്പരയാണ് നൈജീരിയയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്ന് ലോകം കാണുന്ന ഏറ്റവും ഭീകരമായ വംശഹത്യയാണ് അത്. പതിനായിരക്കണക്കിന് പേർ ദാരുണമായി കൂട്ടക്കൊല ചെയ്യപ്പെടുകയും ജനലക്ഷങ്ങൾ പലായനം ചെയ്യുകയുകയും ചെയ്തിട്ടും വിരലിലെണ്ണാവുന്ന മലയാള മാധ്യമങ്ങളാണ് പേരിനെങ്കിലും അത് റിപ്പോർട്ട് ചെയ്തത്. ഭൂരിപക്ഷവും ലോകത്തു ക്രൈസ്തവരുടെ ഉന്മൂലനം ലക്ഷ്യംവച്ചുനടക്കുന്ന സംഭവങ്ങളെ മനഃപൂർവ്വം തമസ്കരിക്കുകയാനിന്നതാണ് സത്യം. മാധ്യമങ്ങളും നിരീക്ഷകരും, മനുഷ്യവകാശ പ്രവർത്തകരും നൈജീരിയയിലേക്കുമാത്രം നോക്കാനെന്താണ് മടിക്കുന്നത്? അതോ അവിടെ ചിന്തപ്പെടുന്ന ക്രൈസ്തവരുടെ ചോരയുടെ നിറം ചുവപ്പല്ലെന്നാണോ?