തിരുവനന്തപുരം: മണ്ണന്തലയിൽ യുവതിയെ സഹോദരൻ അടിച്ചുകൊന്നു. പോത്തൻകോട് സ്വദേശിനി ഷെഹീന (33) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സഹോദരൻ ക്ഷംസാദിനെ മണ്ണന്തല പൊലീസ് കസ്റ്റഡിയിലെടുത്തു.
പിതാവിന്‍റെ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ജൂൺ 14നാണ് ഷെഹീന മണ്ണന്തലയിൽ ഹോം സ്റ്റേയിൽ ഷംസാദിന്‍റെ പേരിൽ മുറിയെടുത്തത്. മാതാപിതാക്കളാണ് ഷെഹീനയെ കട്ടിലിന് താഴെ കിടക്കുന്ന നിലയിൽ കണ്ടെത്തുന്നത്.
സംശയം തോന്നിയ ഇവർ മണ്ണന്തല പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഷംസാദും സുഹൃത്ത് ചെമ്പഴന്തി സ്വദേശി വിശാഖും അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഷെഹീനയുടെ ശരീരത്തിൽ മർദനത്തിൽ പരുക്കേറ്റ പാടുകൾ ഉണ്ടെന്ന് പൊലീസ് പറഞ്ഞു. ആക്രമണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരികയാണ്.