ബ്രസീലിലെ സാന്താ കാറ്ററിനയില്‍ ഹോട്ട് എയർ ബലൂണിന് തീപിടിച്ച് എട്ട് പേർ മരിച്ചതായി റിപ്പോർട്ട്. 21 യാത്രക്കാരുമായി പറന്ന ഹോട്ട് എയർ ബലൂണാണ് തീപിടിച്ച് നിലത്തുവീണത്. സംഭവത്തിൻ്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.
https://twitter.com/i/status/1936422381918031930
പ്രാദേശിക സമയം പുലർച്ചെ ഏഴ് മണിയോടെയാണ് ദുരന്തമുണ്ടാകുന്നത്. ഏകദേശം 30 ബലൂണുകള്‍ പ്രദേശത്ത് നിന്നും പറന്നിരുന്നു. ബലൂണിന് തീപിടിച്ചതിന് പിന്നാലെ ചിലർ ചാടി രക്ഷപ്പെട്ടെന്ന് ദൃസാക്ഷികള്‍ പറഞ്ഞു. ബലൂണിന്റെ ബാസ്‌ക്കറ്റിനുള്ളിലെ ഒരു ടോർച്ചില്‍ നിന്നാണ് തീ പടർന്നതെന്ന് ബലൂണിന്റെ പൈലറ്റിനെ ഉദ്ധരിച്ച് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു. രക്ഷപ്പെട്ട പതിമൂന്ന് പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയതായി അഗ്നിശമന സേന അറിയിച്ചു.