ചാറ്റ് ജിപിടിയുടെ ചിത്രങ്ങൾ നിർമ്മിക്കാനുള്ള കഴിവുകൾ ഇനി വാട്‌സാപ്പിലും ലഭ്യമാകും. ഇതുവരെ വെബ് വേർഷനിലും ആപ്പിലും മാത്രമുണ്ടായിരുന്ന ഈ സൗകര്യം, വാട്‌സാപ്പിലെ ചാറ്റ് ജിപിടി ചാറ്റ്‌ബോട്ടിലൂടെയും ഉപയോഗിക്കാൻ സാധിക്കും. വാട്‌സാപ്പിൽ ചാറ്റ് ജിപിടി സേവനം ലഭ്യമായ എല്ലാ രാജ്യങ്ങളിലും ഈ ഫീച്ചർ ലഭ്യമാകും.
വാട്‌സാപ്പ് ചാറ്റുകൾക്ക് ആവശ്യമായ ചിത്രങ്ങൾ നിർമ്മിക്കാനും എഡിറ്റ് ചെയ്യാനും ഈ പുതിയ സംവിധാനം ഉപഭോക്താക്കളെ സഹായിക്കും. ഈ സേവനം സൗജന്യമായി ഉപയോഗിക്കാമെങ്കിലും, ചില പരിമിതികളുണ്ട്. ഒരു ദിവസം ഒരു ചിത്രം മാത്രമേ നിർമ്മിക്കാൻ സാധിക്കൂ, അടുത്ത ചിത്രം നിർമ്മിക്കാൻ 24 മണിക്കൂർ കാത്തിരിക്കണം. കൂടാതെ, ഒരു ചിത്രം നിർമ്മിക്കാൻ ഏകദേശം 2 മിനിറ്റെങ്കിലും എടുക്കും.
കഴിഞ്ഞ വർഷം ഡിസംബറിലാണ് വാട്‌സാപ്പിൽ ചാറ്റ് ജിപിടി സേവനം അവതരിപ്പിച്ചത്. ഇത് കൂടാതെ, ലാൻഡ് ലൈൻ ഉപഭോക്താക്കൾക്ക് 15 മിനിറ്റ് നേരം ചാറ്റ് ജിപിടിയോട് സംസാരിക്കാനും വിവരങ്ങൾ അന്വേഷിക്കാനുമുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.
English summary:
ChatGPT on WhatsApp Can Now Create Images Quickly; Simple Methods Explained