Image

മണിപ്പൂരില്‍ വീണ്ടും അക്രമം ; നാലുപേരെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

Published on 30 June, 2025
മണിപ്പൂരില്‍ വീണ്ടും അക്രമം ; നാലുപേരെ അജ്ഞാതര്‍ വെടിവച്ചുകൊന്നു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും അക്രമം. ചുരാചന്ദ്പൂരില്‍ നാലുപേരെ അജ്ഞാതര്‍ വെടിവച്ചുകൊന്നു. കുക്കി-മെയ്തെയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമാണോ എന്നാണ് സംശയം. കുക്കി ഭൂരിപക്ഷ മേഖലയാണ് ചുരാചന്ദ്പൂര്‍. പൊലീസ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.

തെന്‍ഖോതങ് ഹോകിപ് എന്ന തഹ്പി (48), സെയ്ഖോഗിന്‍ (34), ലെങ്കൗഹോ (35), ഫല്‍ഹിങ്(72) എന്നിവരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. നാല് പേരും കാറില്‍ സഞ്ചരിക്കുമ്പോഴാണ് ആക്രമണമുണ്ടാകുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരു പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക