Image

'എൻ്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!'; ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരിച്ച് വി. ശിവന്‍കുട്ടി

രഞ്ജിനി രാമചന്ദ്രൻ Published on 30 June, 2025
'എൻ്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!'; ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള വിവാദത്തിൽ പ്രതികരിച്ച് വി. ശിവന്‍കുട്ടി

സുരേഷ് ഗോപി അഭിഭാഷക വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രം **'ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള'**യുടെ റിലീസ് സെൻസർ ബോർഡ് തടഞ്ഞതിൽ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ചിത്രവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഈ പ്രസ്താവന. "എൻ്റെ പേര് ശിവൻകുട്ടി… സെൻസർ ബോർഡ് എങ്ങാനും ഈ വഴി..!" എന്നാണ് മന്ത്രി തൻ്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

സുരേഷ് ഗോപി നായകനായ ചിത്രത്തിൻ്റെ നിർമ്മാതാക്കളായ കോസ്മോ എൻ്റർടെയ്നിംഗ് ആണ് പ്രദർശനാനുമതി നൽകുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയെ സമീപിച്ചത്. ജൂൺ 12-ന് സെൻസർ സർട്ടിഫിക്കറ്റിനായി അപേക്ഷ നൽകിയിട്ടും ഇതുവരെ ലഭിച്ചില്ലെന്ന് നിർമ്മാതാക്കൾ ഹൈക്കോടതിയെ അറിയിച്ചു.

'ജാനകി' എന്ന പേര് ആരെയാണ് വേദനിപ്പിക്കുന്നതെന്നും, ഈ പേരിലെന്താണ് കുഴപ്പമെന്നും, പേര് മാറ്റണമെന്ന് നിർദേശിക്കാൻ വ്യക്തമായ കാരണങ്ങളുണ്ടെങ്കിൽ ബോധിപ്പിക്കണമെന്നും നിർമ്മാതാക്കൾ സെൻസർ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. മതപരമോ, ജാതിയോ, വംശീയപരമോ ആയ വിദ്വേഷ പരാമർശങ്ങൾ പാടില്ലെന്ന് ഫിലിം സർട്ടിഫൈ ചെയ്യുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങളിൽ പറയുന്നുണ്ടെന്നാണ് സെൻസർ ബോർഡ് വാദിക്കുന്നത്. ഈ കേസിൽ വിധി പറയുന്നത് ബുധനാഴ്ചയിലേക്ക് മാറ്റിയിരിക്കുകയാണ്.

 

 

English summary:

My name is Sivankutty… Somehow the Censor Board has come this way..!"; V. Sivankutty responds to the Janaki v/s State of Kerala controversy.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക