സർക്കാർ അവഗണനയ്ക്കെതിരെ സമരം ശക്തമാക്കാൻ ആശാവർക്കർമാർ. പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് ജൂലൈ, ആഗസ്റ്റ് മാസങ്ങളിൽ 1000 പ്രതിഷേധ സദസുകൾ നടത്താനാണ് തീരുമാനം.
അതേസമയം ആശമാർ സെക്രട്ടേറിയറ്റിൽ നടത്തിവരുന്ന അിശ്ചിതകാലരാപ്പകൽ സമരം 140 ദിനങ്ങൾ പിന്നിട്ടു. സമരക്കാരുമായി ചർച്ചനടത്താൻ സർക്കാർ ചുമതലപ്പെടുത്തിയ ഹരിത വി കുമാർ കമ്മിറ്റി തിങ്കളാഴ്ച സമരസമതി നേതാക്കളിൽ നിന്ന് വിവരങ്ങൾ തേടി. സമര സമിതി 27 ഇനആവശ്യങ്ങളാണ് കമ്മിറ്റിക്ക് മുമ്പാകെ ഉന്നയിച്ചത്. എത്രയും വേഗം റിപ്പോർട്ട് സർക്കാരിന് സമപ്പിക്കുമെന്ന് കമ്മിറ്റി അധ്യക്ഷ അറിയിച്ചു.
അതേസമയം സമരം അവസാനപ്പിക്കണമെന്ന കമ്മിറ്റി അധ്യക്ഷയുടെ ആവശ്യം സമരസമിതി നേതാക്കൾ അംഗീകരിച്ചില്ല.