Image

100 കോടിമുടക്കി റോഡ് നിർമ്മിച്ചു; വാഹനങ്ങൾ ഓടണമെങ്കിൽ മരം മുറിക്കണം, അനുമതി തരില്ലെന്ന് വനംവകുപ്പ്

രഞ്ജിനി രാമചന്ദ്രൻ Published on 30 June, 2025
100 കോടിമുടക്കി  റോഡ് നിർമ്മിച്ചു; വാഹനങ്ങൾ ഓടണമെങ്കിൽ മരം മുറിക്കണം, അനുമതി തരില്ലെന്ന് വനംവകുപ്പ്

100 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച റോഡിൽ മരങ്ങൾ വെട്ടിമാറ്റാതെ ടാറിംഗ് പൂർത്തിയാക്കി ബിഹാറിലെ ജഹനാബാദ്. തലസ്ഥാനമായ പട്നയിൽ നിന്ന് കേവലം 50 കിലോമീറ്റർ മാത്രം അകലെയുള്ള ഈ റോഡിൽ, മരങ്ങൾ റോഡിന് നടുവിൽ നിലനിർത്തിയാണ് നിർമ്മാണം പൂർത്തിയാക്കിയത്. ഇതോടെ, വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കണമെങ്കിൽ ഈ മരങ്ങൾ മുറിച്ചുമാറ്റേണ്ടി വരുമെന്ന കൗതുകകരമായ അവസ്ഥയിലാണ് അധികൃതർ.

റോഡ് വീതി കൂട്ടുന്നതിൻ്റെ ഭാഗമായാണ് 100 കോടി രൂപ അനുവദിച്ചത്. 7.48 കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മിച്ചിരിക്കുന്നത്. വഴിയരികിൽ നിന്ന മരങ്ങൾ വെട്ടുന്നതിനായി വനംവകുപ്പിനെ സമീപിച്ചിരുന്നെങ്കിലും അനുമതി ലഭിച്ചില്ലെന്ന് അധികൃതർ പറയുന്നു. തുടർന്നാണ് മരങ്ങൾ റോഡിന് നടുവിൽ നിലനിർത്തി ടാറിംഗ് പൂർത്തിയാക്കാൻ തീരുമാനിച്ചത്. ഇത് പ്രദേശവാസികൾക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. റോഡിൻ്റെ ഉദ്ദേശ്യം നിറവേറ്റണമെങ്കിൽ മരങ്ങൾ മുറിക്കുകയല്ലാതെ മറ്റ് മാർഗ്ഗമില്ലെന്നാണ് പൊതുവെ ഉയരുന്ന അഭിപ്രായം.
 

 

English summary:

A road was built at a cost of ₹100 crore; but for vehicles to run, trees must be cut — Forest Department refuses to grant permission.
 

Join WhatsApp News
വെട്ടട തടയടാ, തടയടാ വെട്ടട . കുഴിക്കട , പൊളിക്കണ്ട പൊളിഞ്ഞോളും 2025-06-30 23:13:20
കേരളത്തിൽ നിന്നും ഏതെങ്കിലും മുന്തിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ അവിടെ ഉണ്ടായിരിക്കും. പൊതുമരാമത്തിലേയും ജലസേചനവകുപ്പിലെയും അണ്ണമ്മാർ കൂടി അവിടെച്ചെന്നാൽ ബഡാ ഭായിമാരുടെ നാടിന്റെ കാര്യം തീരുമാനമാകും .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക