Image

ചാപ്ലിനും ഊനയും; പ്രായഭേദങ്ങളില്ലാത്ത പ്രണയത്തിന് ഒരു സാക്ഷ്യം

രഞ്ജിനി രാമചന്ദ്രൻ Published on 01 July, 2025
ചാപ്ലിനും ഊനയും; പ്രായഭേദങ്ങളില്ലാത്ത പ്രണയത്തിന് ഒരു സാക്ഷ്യം

ലോകം മുഴുവൻ നെറ്റിചുളിച്ചതും അധികകാലം നീണ്ടുനിൽക്കില്ലെന്ന് പ്രവചിച്ചതുമായ ഒരു പ്രണയകഥയുടെ ഓർമ്മപ്പെടുത്തലായി ചാർളി ചാപ്ലിൻ്റെയും ഊന ഓ'നീലിൻ്റെയും ജീവിതം. നിശബ്ദ സിനിമയുടെ ഇതിഹാസമായ ചാപ്ലിന് 53 വയസ്സുള്ളപ്പോഴും ഊനക്ക് കേവലം 17 വയസ്സുമാത്രമുള്ളപ്പോഴുമായിരുന്നു അവരുടെ കണ്ടുമുട്ടൽ. പ്രായഭേദമന്യേ പ്രണയത്തിന് അതിരുകളില്ലെന്ന് വിളിച്ചോതുന്ന ഈ ബന്ധം ഇന്നും പലർക്കും പ്രചോദനമാണ്.

മൂന്ന് പരാജയപ്പെട്ട വിവാഹങ്ങളിലൂടെയും നിരവധി നിയമപോരാട്ടങ്ങളിലൂടെയും മാധ്യമവിവാദങ്ങളിലൂടെയും കടന്നുപോയ ചാപ്ലിന് ശാശ്വതമായ പ്രണയം അസാധ്യമാണെന്ന് പലരും വിശ്വസിച്ചു. എന്നാൽ, പ്രശസ്ത നാടകകൃത്ത് യൂജിൻ ഓ'നീലിൻ്റെ മകളായ ഊന ഓ'നീൽ ചാപ്ലിൻ്റെ ജീവിതത്തിലേക്ക് കടന്നുവന്നതോടെ ഈ ധാരണകളെല്ലാം മാറിമറിഞ്ഞു. ഊന വെറുമൊരു കൗമാരക്കാരിയായിരുന്നില്ല സൗന്ദര്യവും ശക്തിയും ശാന്തതയും ഒരുമിച്ച ചേർന്ന വ്യക്തിത്വമായിരുന്നു അവൾക്ക്. ചാപ്ലിൻ്റെ പ്രക്ഷുബ്ധമായ ജീവിതത്തിന് അവൾ ശാന്തതയും, നിശബ്ദതയ്ക്ക് ചിരിയും, തളർന്ന ഹൃദയത്തിന് വിശ്വാസവും നൽകി.

1943-ൽ വിവാഹിതരായ ഇവർക്ക് എട്ട് മക്കളുണ്ടായി. 1977-ൽ ചാപ്ലിൻ മരിക്കുന്നതുവരെ അവർ ഒരുമിച്ച് ജീവിച്ചു. ചാപ്ലിൻ്റെ മരണശേഷം ഊന പിന്നീട് വിവാഹം കഴിച്ചില്ല. തൻ്റെ ജീവിതത്തിലെ യഥാർത്ഥ പ്രണയം അവൾക്ക് ചാപ്ലിൻ ആയിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു. പ്രണയം നമ്മൾ പ്രതീക്ഷിക്കുന്ന സമയത്തോ, രീതിയിലോ ആയിരിക്കില്ല എത്തുന്നത്, പക്ഷേ അത് യഥാർത്ഥമാണെങ്കിൽ, അത് എല്ലാ കണക്കുകൂട്ടലുകളും തിരുത്തി എഴുതുമെന്ന് ഈ പ്രണയകഥ ഓർമ്മിപ്പിക്കുന്നു.

 

 

English summary:

Chaplin and Oona; a testament to love that knows no age boundaries.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക