Image

വയനാട് ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

Published on 01 July, 2025
വയനാട് ദുരന്തബാധിതരുടെ പേരില്‍ പണപ്പിരിവ്; യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്

വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാമെന്ന് വാഗ്ദാനം ചെയ്ത്് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പരാതി. 30 വീട് നിര്‍മിച്ച് നല്‍കാമെന്ന് പറഞ്ഞ് സാമ്പത്തിക ദുരുപയോഗം നടത്തിയെന്നാണ് പരാതി.

യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് അബിന്‍ വര്‍ക്കിയ്‌ക്കെതിരെയും പരാതിയുണ്ട്. കോലഞ്ചേരി സ്വദേശിനിയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസില്‍ പരാതി നല്‍കിയത്. നേരത്തെ ആലപ്പുഴയിലെ സംസ്ഥാന പഠന ക്യാമ്പിലെ ചര്‍ച്ചയില്‍ യൂത്ത് കോണ്‍ഗ്രസ് ഭവന നിര്‍മാണ പദ്ധതി നടന്നില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക