Image

കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ്; പോസ്റ്റ്‌മോർട്ടം മുടങ്ങിയതിൽ പ്രതിഷേധം

രഞ്ജിനി രാമചന്ദ്രൻ Published on 01 July, 2025
കാസർകോട് ജനറൽ ആശുപത്രിയിൽ മൃതദേഹത്തോട് അനാദരവ്; പോസ്റ്റ്‌മോർട്ടം മുടങ്ങിയതിൽ പ്രതിഷേധം

കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടത്തിനായി എത്തിച്ച മൃതദേഹം അധികൃതർ നടപടികൾ പൂർത്തിയാക്കാതെ മടങ്ങിയതായി പരാതി. ഉച്ചയ്ക്ക് 12 മണിയോടെ മോർച്ചറിയിൽ എത്തിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തു നൽകിയില്ലെന്ന് ആരോപിച്ച് ബന്ധുക്കൾ മോർച്ചറിക്ക് മുന്നിൽ പ്രതിഷേധിക്കുകയാണ്.

അഞ്ച് മണിയോടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത് നൽകാമെന്ന് ആശുപത്രി അധികൃതർ ഉറപ്പ് നൽകിയിരുന്നതായി ബന്ധുക്കൾ പറയുന്നു. എന്നാൽ, ഈ സമയം കഴിഞ്ഞിട്ടും അധികൃതർ മോർച്ചറി പൂട്ടി ഡ്യൂട്ടി അവസാനിപ്പിച്ച് പോയെന്നാണ് ബന്ധുക്കളുടെ ആരോപണം. ബി.ജെ.പി. ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനിയുടെ നേതൃത്വത്തിൽ ബന്ധുക്കളും നാട്ടുകാരും റോഡിൽ കുത്തിയിരുന്ന് പ്രതിഷേധം ആരംഭിച്ചു. സംഭവത്തിൽ അധികൃതരുടെ അനാസ്ഥയ്ക്കെതിരെ ശക്തമായ നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
 

 

 

English summary:

Disrespect shown to a dead body at Kasaragod General Hospital; protest erupts over delay in postmortem.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക