Image

ആലപ്പുഴയില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായി പരാതി

രഞ്ജിനി രാമചന്ദ്രൻ Published on 01 July, 2025
ആലപ്പുഴയില്‍ ഗൃഹനാഥനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി ഉണ്ടായിരുന്നതായി പരാതി

 ആലപ്പുഴ നൂറനാട് വള്ളികുന്നം സ്വദേശിയായ ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശശി (60) ആണ് ഇന്നലെ രാത്രി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ ഭീഷണിയെ തുടർന്നാണ് ശശി ജീവനൊടുക്കിയത് എന്ന് കുടുംബം ആരോപിക്കുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വീട് പണിക്കായി ശശിയുടെ മക്കൾ ഒരു സ്വകാര്യ മൈക്രോഫിനാൻസ് സ്ഥാപനത്തിൽ നിന്ന് ഒന്നേകാൽ ലക്ഷം രൂപ ലോൺ എടുത്തിരുന്നു. 720 രൂപയായിരുന്നു പ്രതിമാസ തിരിച്ചടവ്. എന്നാൽ, ഒരു മാസത്തെ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് സ്ഥാപനത്തിലെ ജീവനക്കാർ ശശിയുടെ വീട്ടിലെത്തി. ഇവർ മോശമായ രീതിയിൽ സംസാരിച്ചെന്നും, ഇത് ശശിക്ക് വലിയ മനോവിഷമമുണ്ടാക്കിയെന്നും കുടുംബം പറയുന്നു. ഈ മാനസിക വിഷമത്തിലാണ് ശശി ജീവനൊടുക്കിയത് എന്നാണ് കുടുംബത്തിൻ്റെ ആരോപണം. കുടുംബത്തിൻ്റെ പരാതിയിൽ വള്ളികുന്നം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൈക്രോഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരുടെ ഭാഗത്ത് നിന്ന് എന്തെങ്കിലും തരത്തിലുള്ള സമ്മർദ്ദം ഉണ്ടായിരുന്നോ എന്നും പോലീസ് പരിശോധിക്കും.

 

 

English summary:

Householder found hanging in Alappuzha; complaint alleges threats from microfinance company.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക