Image

ഓപ്പറേഷന്‍ മെലന്‍: രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശ്യംഖല ‘കെറ്റാമെല’നെ പൂട്ടി എന്‍സിബി

Published on 01 July, 2025
ഓപ്പറേഷന്‍ മെലന്‍: രാജ്യത്തെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് ലഹരി ശ്യംഖല ‘കെറ്റാമെല’നെ പൂട്ടി എന്‍സിബി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ ‘കെറ്റാമെല’നെ പൂട്ടി നാഷനല്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി). എന്‍സിബിയുടെ കൊച്ചി യൂണിറ്റ് ‘മെലനി’ എന്ന പേരില്‍ നടത്തിയ ഓപ്പറേഷനിലൂടെയാണ് കെറ്റാമെലന്‍ എന്ന മയക്കുമരുന്ന് ശൃംഖല തകര്‍ത്തത്.


ഡാര്‍ക്നെറ്റ് വഴി ലഹരിമരുന്ന് വില്‍പന നടത്തിയിരുന്ന സംഘത്തില്‍ നിന്ന് വന്‍തോതില്‍ ലഹരിമരുന്നും ക്രിപ്റ്റോകറന്‍സിയും പിടിച്ചെടുത്തിട്ടുണ്ടെന്ന് എന്‍സിബി അധികൃതര്‍ അറിയിച്ചു.

1,127 എല്‍സ്ഡി സ്റ്റാംപുകള്‍, 131.66 കിലോഗ്രാം കെറ്റാമിന്‍, 70 ലക്ഷം രൂപയ്ക്ക് തുല്യമായ കോയിന്‍ ക്രിപ്‌റ്റോകറന്‍സി അടങ്ങിയ ഡിജിറ്റല്‍ ഉപകരണങ്ങള്‍ എന്നിവയും എന്‍സിബി പിടിച്ചെടുത്തു. സംഭവത്തില്‍ മൂവാറ്റുപുഴ സ്വദേശി എഡിസണെ എന്‍സിബി കൊച്ചി യൂണിറ്റ്  പിടികൂടിയതായാണ് സൂചന. കഴിഞ്ഞ രണ്ടു വര്‍ഷമായി പ്രവര്‍ത്തിച്ചുവന്നിരുന്ന ‘കെറ്റാമെലന്‍’ എന്ന ലഹരിമരുന്ന് കാര്‍ട്ടലിന് ബെംഗളൂരു, ചെന്നൈ, ഭോപാല്‍, പട്ന, ഡല്‍ഹി എന്നിവയുള്‍പ്പെടെയുള്ള പ്രധാന നഗരങ്ങളിലേക്കും ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കും എല്‍എസ്ഡി എത്തിക്കുന്ന വിതരണ ശൃംഖല ഉണ്ടായിരുന്നതായാണ് വിവരം.

കഴിഞ്ഞ 14 മാസത്തിനിടെ 600 ഷിപ്പ്‌മെന്റുകളാണ് ഡാര്‍ക്നെറ്റ് വഴി ‘കെറ്റാമെലന്‍’ സംഘം വില്‍പന നടത്തിയതെന്നും എന്‍സിബി കണ്ടെത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക