Image

‘ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’; ഡോ.ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

Published on 01 July, 2025
‘ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നു’;  ഡോ.ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രതിസന്ധി ഉയര്‍ത്തിക്കാട്ടിയ ഡോ. ഹാരിസിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഡോക്ടർ തെറ്റായ ഒരാളാണെന്ന് ആരും പറയില്ലെന്നും എന്നാൽ ഇന്ത്യയിലെ ഏറ്റവും നല്ല ആരോഗ്യ മേഖലയെ തെറ്റായി ചിത്രീകരിക്കുന്നതിന് അദ്ദേഹം കാരണമായെന്നും ഇത് അനുഭവ പാഠം ആയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ കാര്യവും പൂർണമായിരിക്കുമെന്ന് ആർക്കും പറയാൻ കഴിയില്ല, ശസ്ത്രക്രിയ ഉപകരണങ്ങൾ ചിലത് ഇല്ലാതിരിക്കുന്ന സ്ഥിതി ഉണ്ടാകും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

കണ്ണൂർ കൃഷ്ണ മേനോൻ സ്മാരക ഗവ. വനിതാ കോളേജ് ഓഡിറ്റോറിയത്തിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിന് സമാപനം കുറിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഏത് കാര്യത്തിലും സമയബന്ധിതമായി തീരുമാനം എടുക്കാൻ ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക