Image

യു.എ.ഇ.യിൽ മലയാളി പ്രവാസി മരിച്ചു; തിരുവല്ല സ്വദേശിക്ക് ഷാർജയിൽ ദാരുണാന്ത്യം

രഞ്ജിനി രാമചന്ദ്രൻ Published on 05 July, 2025
യു.എ.ഇ.യിൽ മലയാളി പ്രവാസി മരിച്ചു; തിരുവല്ല സ്വദേശിക്ക് ഷാർജയിൽ ദാരുണാന്ത്യം

യു.എ.ഇ.യിലെ ഷാർജയിൽ പത്തനംതിട്ട തിരുവല്ല സ്വദേശിയായ പ്രവാസി മലയാളി മരിച്ചു. തിരുവല്ല, ഇരവിപേരൂർ, വലിയപറമ്പിൽ വീട്ടിൽ ലിബിൻ എബ്രഹാം ജോസഫ് (32) ആണ് ഹംരിയയിൽ മരിച്ചത്.

ഷാർജയിൽ ഒരു സ്റ്റീൽ ഫാബ്രിക്കേഷൻ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു ലിബിൻ. എബ്രഹാം ജോസഫാണ് പിതാവ്. പരേതയായ ലീലാമ്മയാണ് മാതാവ്. ലിബിന് ഒരു സഹോദരിയുണ്ട്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള തുടർനടപടികൾ പൂർത്തിയായി വരുന്നതായി ബന്ധപ്പെട്ടവർ അറിയിച്ചു.

 

 

English summary:

Malayali expatriate dies in the UAE; tragic end for Thiruvalla native in Sharjah.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക