തൃശൂർ ചേലക്കരയിൽ റേഷൻ കടയിൽ നിന്ന് വാങ്ങിയ ഗോതമ്പ് പൊടിയിൽ പുഴുക്കളെ കണ്ടെത്തി. ഈ ഗോതമ്പ് പൊടി ഉപയോഗിച്ച് പാകം ചെയ്ത ഭക്ഷണം കഴിച്ച രണ്ട് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാവുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്തു.
ചേലക്കര തോന്നൂർക്കര പൊതുവിതരണ കേന്ദ്രത്തിൽ നിന്ന് ഇളയിടത്ത് മൊയ്‌ദീൻ കുട്ടിയുടെ വീട്ടിലേക്ക് വാങ്ങിയ രണ്ട് പാക്കറ്റ് ആട്ടയിലാണ് അരിപ്പയിലൂടെ അരിക്കുമ്പോൾ നിരവധി ജീവനുള്ള പുഴുക്കളെ കണ്ടെത്തിയത്. ഈ ആട്ട ഉപയോഗിച്ച് ഉണ്ടാക്കിയ ചപ്പാത്തി കഴിച്ച രണ്ട് വിദ്യാർത്ഥികൾക്കാണ് വയറുവേദനയും വയറിളക്കവും അനുഭവപ്പെട്ടത്.
തോന്നൂർക്കര റേഷൻ കടയിൽ നിന്നും ആട്ട വാങ്ങിയ മറ്റ് നിരവധി വീടുകളിലും സമാനമായ രീതിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
English summary:
Worms found in wheat flour from ration shop in Chelakkara, Thrissur; two students fell ill after consuming cooked food.