ബിഹാറിലെ പ്രമുഖ വ്യവസായിയും ബി.ജെ.പി. നേതാവുമായ ഗോപാൽ ഖേംക വെടിയേറ്റ് മരിച്ചു. ഇന്നലെ രാത്രി പട്നയിലെ സ്വന്തം വീടിന് മുന്നിൽ വെച്ചാണ് ബൈക്കിലെത്തിയ അജ്ഞാതൻ അദ്ദേഹത്തിന് നേരെ വെടിയുതിർത്തത്. കൊലപാതകത്തിൻ്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
വീട്ടിലേക്ക് കാറിൽ എത്തിയ ഗോപാൽ ഖേംക ഗേറ്റ് തുറക്കാനായി കാത്തുനിൽക്കുന്ന സമയത്താണ് അക്രമി കാറിന് സമീപത്തേക്ക് വന്ന് വെടിയുതിർത്തത്. സംഭവസ്ഥലത്തുവെച്ച് തന്നെ അദ്ദേഹത്തിന് ജീവൻ നഷ്ടമായതായാണ് പ്രാഥമിക വിവരം. കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് വെടിയുണ്ടയും ഷെൽ കേസിംഗും പോലീസ് കണ്ടെടുത്തു. കൊലപാതകത്തിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. പോലീസ് പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
English summary:
Prominent BJP leader Gopal Khemka shot dead in Bihar; was shot in front of his own house in Patna.