Image

വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; കെയർ ഗിവറായിരുന്ന വീട്ടിലെ സ്ത്രീയെ കൊന്നശേഷം ജീവനൊടുക്കിയെന്ന് സംശയം

രഞ്ജിനി രാമചന്ദ്രൻ Published on 05 July, 2025
വയനാട് സ്വദേശി ഇസ്രയേലിൽ മരിച്ച നിലയിൽ; കെയർ ഗിവറായിരുന്ന വീട്ടിലെ സ്ത്രീയെ കൊന്നശേഷം ജീവനൊടുക്കിയെന്ന് സംശയം

വയനാട് സുൽത്താൻ ബത്തേരി കോളിയാടി സ്വദേശി ജിനേഷ് പി. സുകുമാരനെ (38) ഇസ്രയേലിലെ റുസലേമിലുള്ള സീയോനിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ജിനേഷ് കെയർ ഗിവറായി ജോലി ചെയ്തിരുന്ന വീട്ടിലെ 80 വയസ്സുള്ള സ്ത്രീയെ കൊലപ്പെടുത്തിയ ശേഷം സ്വയം ജീവനൊടുക്കിയതാകാമെന്നാണ് പ്രാഥമിക വിവരം.

ഒരു മാസം മുൻപാണ് കെയർ ഗിവർ ജോലിക്ക് ജിനേഷ് ഇസ്രയേലിൽ എത്തിയത്. 80 വയസ്സുകാരിയെ പരിചരിക്കുകയായിരുന്നു അദ്ദേഹത്തിൻ്റെ പ്രധാന ജോലി. വീട്ടമ്മയുടെ ശരീരമാസകലം കുത്തേറ്റ നിലയിലും ജിനേഷിനെ തൊട്ടടുത്ത മുറിയിൽ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഇസ്രയേൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

 

English summary:

Wayanad native found dead in Israel; suspected to have died by suicide after killing the woman in the house where he worked as a caregiver.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക