Image

അങ്കമാലി-ശബരിമല പാത വേഗം പൂർത്തിയാക്കും; കേരളം സംസ്കാരത്തിൻ്റെ മണ്ണ്; പ്രശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

രഞ്ജിനി രാമചന്ദ്രൻ Published on 05 July, 2025
അങ്കമാലി-ശബരിമല പാത വേഗം പൂർത്തിയാക്കും; കേരളം സംസ്കാരത്തിൻ്റെ മണ്ണ്; പ്രശംസയുമായി കേന്ദ്ര മന്ത്രി അശ്വനി വൈഷ്ണവ്

കേരളം അടിപൊളി നാടാണെന്നും സംസ്കാരത്തിൻ്റെ മണ്ണാണെന്നും പറഞ്ഞ് കേന്ദ്ര റെയിൽവേ, ഇലക്ട്രോണിക്സ്, ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് കേരളത്തെ വാനോളം പ്രശംസിച്ചു. വർഷങ്ങൾക്ക് മുൻപ് തന്നെ കച്ചവടത്തിൻ്റെ പേരിൽ കേരളം അറിയപ്പെട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അങ്കമാലി-ശബരിമല പാത വലിയ മുൻഗണന നൽകി പൂർത്തിയാക്കുമെന്ന് മന്ത്രി ഉറപ്പുനൽകി. ഇതിനായി സ്ഥലം ഏറ്റെടുപ്പ് വേഗത്തിലാക്കാൻ കേരള മുഖ്യമന്ത്രിയോട് നിർദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. "കേരളത്തിന് വന്ദേഭാരത് ട്രെയിൻ കിട്ടില്ലെന്ന് ചിലർ പ്രചരിപ്പിച്ചു. എന്നാൽ ഇപ്പോൾ രണ്ട് വന്ദേഭാരത് സർവീസുകൾ കേരളത്തിലുണ്ട്," വൈഷ്ണവ് പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളം ജനങ്ങളുടെ പ്രതീക്ഷക്കൊത്ത് വളരുന്നുണ്ടെന്ന് ഉറപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൻ്റെ റെയിൽവേ ബജറ്റ് 10 വർഷം മുൻപത്തെ അപേക്ഷിച്ച് എട്ട് മടങ്ങ് വർധിച്ചിട്ടുണ്ടെന്നും മോദി സർക്കാർ റെയിൽവേ വിഹിതം ഭീമമായി വർധിപ്പിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മംഗലാപുരം-ഷൊർണൂർ പാത നാല് വരിയാക്കുമെന്നും, ഷൊർണൂർ-എറണാകുളം പാത മൂന്ന് വരിയാക്കുമെന്നും, എറണാകുളം-കായംകുളം പാതയും കായംകുളം-തിരുവനന്തപുരം പാതയും വികസിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
 

 

English summary:

Ankamaly–Sabarimala route will be completed quickly; Kerala is a land of culture, says Union Minister Ashwini Vaishnaw in praise

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക