Image

സർവകലാശാലാ സമരം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കെതിരേ ജാമ‍്യമില്ലാ കേസ്

Published on 08 July, 2025
സർവകലാശാലാ സമരം; എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കെതിരേ ജാമ‍്യമില്ലാ കേസ്

തിരുവനന്തപുരം: തലസ്ഥാനത്ത് കേരള സര്‍വകലാശാല ആസ്ഥാനത്ത് നടന്ന എസ്എഫ്‌ഐ പ്രതിഷേധത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.  സംസ്ഥാന സെക്രട്ടറി അടക്കമുള്ള 27 പേർക്കെതിരേയാണ് ജാമ‍്യമില്ലാ വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരിക്കുന്നത്.

സിറ്റി പൊലീസ് കമ്മിഷണറുടെ നിർദേശത്തെത്തുടർന്നാണ് നടപടി. സമരത്തിനിടെ 10,000 രൂപയുടെ നാശനഷ്ടവും 5 പൊലീസ് ഉദ‍്യോഗസ്ഥർക്ക് പരുക്കേറ്റതായും അധികൃതർ വ‍്യക്തമാക്കി. അതേസമയം വനിതാ പ്രവർത്തകയായ പ്രതികളിലൊരാളെ നോട്ടീസ് നൽകി വിട്ടയക്കും.

പ്രവര്‍ത്തകര്‍ സര്‍വകലാശാല ആസ്ഥാനം വളഞ്ഞു. പൊലീസ് പ്രതിരോധം മറികടന്ന് സെനറ്റ് ഹാളിലേക്ക് പ്രവര്‍ത്തകര്‍ ഇരച്ചുകയറി. ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര ആര്‍ലേക്കറിനെതിരെ മുദ്രാവാക്യം വിളിച്ചാണ് പ്രവര്‍ത്തകര്‍ എത്തിയത്. 

വിസിയുടെ ഓഫീസിലേക്ക് കടക്കാനുള്ള വഴികളെല്ലാം ബലം പ്രയോഗിച്ച് തുറന്നാണ് പ്രവര്‍ത്തകര്‍ ഉള്ളിലേക്ക് കടന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക