Image

പിഞ്ചുകുട്ടികൾ പഠിക്കുന്ന ഇടമെന്ന് ഓർക്കണം; ചിങ്ങോലി അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ അതിക്രമം

രഞ്ജിനി രാമചന്ദ്രൻ Published on 08 July, 2025
പിഞ്ചുകുട്ടികൾ പഠിക്കുന്ന ഇടമെന്ന് ഓർക്കണം; ചിങ്ങോലി അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ അതിക്രമം

 ചിങ്ങോലി പന്ത്രണ്ടാം വാർഡിലെ 71-ാം നമ്പർ അങ്കണവാടിയിൽ സമൂഹവിരുദ്ധരുടെ അതിക്രമം. കഴിഞ്ഞദിവസം രാത്രിയിലുണ്ടായ സംഭവത്തിൽ അങ്കണവാടിയുടെ മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ തല്ലിത്തകർക്കുകയും സമീപത്തെ പറമ്പിലേക്ക് വലിച്ചെറിയുകയും ചെയ്തു. മറ്റുചില ചെടിച്ചട്ടികൾ അക്രമികൾ എടുത്തുകൊണ്ടുപോയതായും കണ്ടെത്തി.

ചെടിച്ചട്ടികളിലെ മണ്ണ് വാരി വരാന്തയിലും പരിസരത്തും വിതറിയ നിലയിലായിരുന്നു. സംഭവത്തെത്തുടർന്ന് ഗ്രാമപ്പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പോലീസിൽ പരാതി നൽകി. പ്രദേശത്ത് അടുത്തകാലത്തായി സമൂഹവിരുദ്ധ ശല്യം വർധിച്ചുവരുന്നതായി നാട്ടുകാർ ആരോപിച്ചു. അങ്കണവാടിക്ക് നേരെയുണ്ടായ അതിക്രമം പ്രദേശവാസികളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.

 

 

English summary:

Remember, it's a place where toddlers learn; miscreants vandalize Chingoli Anganwadi.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക