Image

നടപ്പാതയിലേക്ക് ഓട്ടോറിക്ഷ കയറ്റി എന്നാരോപിച്ച് പേരാമ്പ്രയിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം

രഞ്ജിനി രാമചന്ദ്രൻ Published on 08 July, 2025
നടപ്പാതയിലേക്ക് ഓട്ടോറിക്ഷ കയറ്റി എന്നാരോപിച്ച്  പേരാമ്പ്രയിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദനം

പേരാമ്പ്രയിൽ ഓട്ടോ ഡ്രൈവറായ കണിയാങ്കണ്ടി ഷമീറിന് (40) ക്രൂരമായ മർദനമേറ്റതായി പരാതി. പുളിയോട്ട്മുക്ക്-നെല്ലിനിക്കുഴി നടപ്പാതയിലേക്ക് ഓട്ടോറിക്ഷ കയറ്റി എന്നാരോപിച്ച് ഒരുകൂട്ടം സാമൂഹ്യവിരുദ്ധർ ഞായറാഴ്ച വൈകീട്ട് 6.30ഓടെയാണ് ഷമീറിനെ ആക്രമിച്ചത്. ആക്രമണത്തിൽ ഇരുകൈകൾക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റ ഷമീറിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ പ്രതിഷേധിച്ചും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടും ഓട്ടോ തൊഴിലാളികൾ കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തി. പ്രദേശത്ത് സമാധാനം ഉറപ്പാക്കാനും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഓട്ടോ തൊഴിലാളി യൂണിയനുകൾ ആവശ്യപ്പെട്ടു.

 

 

English summary:

Auto driver brutally assaulted in Perambra over allegation of driving onto the footpath.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക