Image

അഖിലേന്ത്യാ പണിമുടക്ക്; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ, ശമ്പളം വെട്ടിക്കുറയ്ക്കും

രഞ്ജിനി രാമചന്ദ്രൻ Published on 08 July, 2025
അഖിലേന്ത്യാ പണിമുടക്ക്; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ, ശമ്പളം വെട്ടിക്കുറയ്ക്കും

 കേന്ദ്ര സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ അഖിലേന്ത്യാ പണിമുടക്ക് നേരിടാൻ സംസ്ഥാന സർക്കാർ ഡയസ് നോൺ പ്രഖ്യാപിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ ആഗസ്റ്റ് മാസത്തിലെ ശമ്പളത്തിൽ നിന്ന് പണിമുടക്ക് ദിവസത്തെ വേതനം വെട്ടിക്കുറയ്ക്കുമെന്നാണ് ഉത്തരവിൽ പറയുന്നത്.

മതിയായ കാരണങ്ങളില്ലാതെ ജീവനക്കാർക്ക് അവധി അനുവദിക്കരുതെന്നും, ജോലിക്ക് ഹാജരാകാൻ ആഗ്രഹിക്കുന്നവർക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. നേരത്തെ, പ്രതിപക്ഷ സംഘടനകൾ പണിമുടക്ക് പ്രഖ്യാപിക്കുമ്പോൾ ഡയസ് നോൺ പ്രഖ്യാപിക്കാറുണ്ടായിരുന്ന സർക്കാർ, നാളത്തെ പണിമുടക്കിന് ഇത് സംബന്ധിച്ച് നടപടിയെടുത്തില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് രാത്രി വൈകി ഉത്തരവ് പുറത്തിറക്കിയത്. കെഎസ്ആർടിസിയും പണിമുടക്ക് നേരിടാൻ ഡയസ് നോൺ പ്രഖ്യാപിച്ചിട്ടുണ്ട്.

 

English summary:

All-India strike; government declares 'dies non', salary will be deducte

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക