കുറുമശ്ശേരിയിൽ ജപ്തി ഭീഷണിയെ തുടർന്ന് ഗൃഹനാഥൻ ജീവനൊടുക്കി. കുറുമശ്ശേരി സ്വദേശി മധു മോഹനൻ (46) ആണ് കേരള ബാങ്കിന്റെ ജപ്തി നടപടികളിൽ മനംനൊന്ത് ജീവനൊടുക്കിയത്.
കഴിഞ്ഞ ദിവസം കേരള ബാങ്ക് അധികൃതർ മധുവിന്റെ വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ചിരുന്നു. 37 ലക്ഷം രൂപയുടെ ലോൺ കുടിശ്ശിക ഉണ്ടായിരുന്നതായി കുടുംബം പറയുന്നു. ജപ്തി ഭീഷണിയാണ് മധുവിന്റെ മരണത്തിലേക്ക് നയിച്ചതെന്ന് കുടുംബം വ്യക്തമാക്കി. സംഭവം പ്രദേശവാസികളിൽ ഞെട്ടലുണ്ടാക്കി.
English summary:
Seizure threat in Kurumassery, Ernakulam: Householder ends life.