മണിയൂരിൽ ഡ്യൂട്ടിക്കിടെ ഡോക്ടർക്ക് ക്രൂരമായ മർദനമേറ്റതായി പരാതി. മണിയൂർ എലൈറ്റ് ആശുപത്രിയിലെ ഡോ. ഗോപു കൃഷ്ണനാണ് ആറംഗ സംഘത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആശുപത്രിയിലെത്തിയ ആറംഗ സംഘം ഡോക്ടറെ ക്രൂരമായി മർദിക്കുകയായിരുന്നു. വിവരമറിഞ്ഞയുടൻ പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു. ആക്രമണത്തിന് പിന്നിൽ വ്യക്തിവൈരാഗ്യമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
English summary:
Doctor brutally assaulted by a six-member gang in Maniyur, Vadakara; sustained serious head injury.