Image

കേരളത്തിൽ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനും ഷൈലജയ്ക്കും പിന്തുണ; സർവേ ഫലം

രഞ്ജിനി രാമചന്ദ്രൻ Published on 08 July, 2025
കേരളത്തിൽ സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് തരൂരിനും ഷൈലജയ്ക്കും പിന്തുണ; സർവേ ഫലം

 കേരളത്തിൽ എൽഡിഎഫ് സർക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമുണ്ടെന്ന് വോട്ട് വൈബ് നടത്തിയ സർവേ ഫലം. സർവേയിൽ പങ്കെടുത്ത 47.9% പേരും മുഖ്യമന്ത്രിക്കെതിരെ ഭരണവിരുദ്ധ വികാരം പ്രകടിപ്പിച്ചു. 18-നും 24-നും ഇടയിലുള്ളവരിൽ 37% പേർക്കും 55 വയസ്സിന് താഴെയുള്ളവരിൽ 45% പേർക്കും ഈ വികാരമുണ്ട്.

സിറ്റിംഗ് എംഎൽഎമാർക്ക് വോട്ട് ചെയ്യാൻ 62% പേർക്ക് താൽപര്യമില്ല. വികസന നയങ്ങളുടെ കാര്യത്തിൽ 38.9% പേർ യുഡിഎഫിനെയും 27.8% പേർ എൽഡിഎഫിനെയും 23.1% പേർ എൻഡിഎയെയും പിന്തുണയ്ക്കുന്നു.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യുഡിഎഫ് പിന്തുണയ്ക്കുന്നവരിൽ 28.3% പേർ ശശി തരൂരിനെയും 15.4% പേർ വി.ഡി. സതീശനെയും ഇഷ്ടപ്പെടുന്നു. എൽഡിഎഫിനെ ഇഷ്ടപ്പെടുന്നവരിൽ 24.2% പേർ കെ.കെ. ഷൈലജയെയും 17.5% പേർ പിണറായി വിജയനെയും മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ആഗ്രഹിക്കുന്നു.
 

 

English summary:

Strong anti-incumbency sentiment against the government in Kerala; survey shows support for Tharoor and Shailaja as Chief Minister candidates.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക