Image

ആൺ-പെൺ ദൈവങ്ങളുടെ ലിസ്റ്റ് തരണം, ജാനകി എന്ന പേര് ദൈവത്തിന്‍റേതാണ് എന്ന് വ്യക്തമാക്കുന്ന രേഖകളും വേണം; വിവരാവകാശ നിയമ പ്രകാരം സെൻസർ ബോർഡിന് അപേക്ഷ

Published on 11 July, 2025
ആൺ-പെൺ ദൈവങ്ങളുടെ ലിസ്റ്റ് തരണം, ജാനകി എന്ന പേര് ദൈവത്തിന്‍റേതാണ് എന്ന് വ്യക്തമാക്കുന്ന രേഖകളും വേണം; വിവരാവകാശ നിയമ പ്രകാരം സെൻസർ ബോർഡിന്  അപേക്ഷ

കൊച്ചി: രാജ്യത്തെ ആൺ-പെൺ ദൈവങ്ങളുടെ പട്ടിക നൽകാൻ ആവശ്യപ്പെട്ട് സെൻസർ ബോർഡിന് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി അഡ്വ. ഹരീഷ് വാസുദേവ്. ജെഎസ്കെ സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിന്‍റെ പശ്ചാത്തലത്തിലാണ് വിചിത്രമായ ആവശ്യം ഉന്നയിച്ച് അപേക്ഷ നൽകിയിരിക്കുന്നത്.

ജെഎസ്കെ സിനിമയുടെ സെൻസറിങ്ങുമായി ബന്ധപ്പെട്ട് രാമായണത്തെ ഉദ്ധരിച്ചു കൊണ്ടാണ് സെൻസർ ബോർഡ് ഹൈക്കോടതിയിൽ എതിർസത്യവാങ്മൂലം നൽകിയത്. ദൈവങ്ങളുടെ പേരുകൾ ഉപയോഗിക്കുകയാണെങ്കിൽ മതപരമായ വികാരം വ്രണപ്പെടുമെന്നും അതു സാമൂഹികപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും ഇതിൽ വ്യക്തമാക്കിയിട്ടുണ്ട്. ഞാനൊരു സിനിമ നിർമിക്കാൻ തുടങ്ങുകയാണെന്നും അതിൽ പീഡനത്തിനിരയായതും പീഡിപ്പിക്കുന്നതുമായ കഥാപാത്രങ്ങളുണ്ട്.

സെൻസർ ബോർഡ് ആൺ-പെൺ ദൈവങ്ങളുടെ പട്ടിക നൽകുകയാണെങ്കിൽ ആ പേരുകൾ ഒഴിവാക്കി പേരുകൾ തെരഞ്ഞെടുക്കാമെന്നും അപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്.

ജാനകി എന്ന പേര് ദൈവത്തിന്‍റേതാണ് എന്ന് വ്യക്തമാക്കുന്ന രേഖകളും ആവശ്യപ്പെട്ടിട്ടുണ്ട്.

Join WhatsApp News
Nainaan Mathullah 2025-07-11 12:11:57
If things are going in this direction, there is not much for India to become great. Certain forces are trying to bring division and polarization to get votes.
Sudhir Panikkaveetil 2025-07-11 12:59:37
ഇത് ലജ്‌ജാവഹം !! ഭാരതത്തിന്റെ സംസ്കൃതിയും പാരമ്പര്യവും അറിയാത്തവർ സൃഷ്ടിക്കുന്ന അശാന്തി. രാമായണം മുഴുവൻ വായിച്ച് സീത രാമന്റെ ആരെന്നു ചോദിച്ചു സ്വയം അജ്ഞത സമ്മതിക്കുന്നതിനു പകരം മറ്റവനെ കളിയാക്കുന്ന ദുഷ്ടമനസ്സ്. എന്ത് സ്വർഗം കിട്ടുമെന്ന് പറഞ്ഞാലും മതം മാറാതെ സ്വർഗത്തേക്കാൾ സുന്ദരം ഈ ജന്മഭൂമി എന്ന് കരുതി ജീവിക്കുന്നവർ അവരുടെ വിശ്വാസങ്ങളിൽ ജീവിക്കുന്നതിനു അവരെ ശല്യം ചെയ്യരുത്. മറ്റു മതങ്ങൾ ഹിന്ദുമതത്തേക്കാൾ നല്ലത് എന്ന് ചിന്തിക്കുന്നവർക്ക് അത് സ്വീകരിക്കാമല്ലോ. വാസ്തവത്തിൽ ഹിന്ദു മതം ഒരു മതമേയല്ല. അതൊരു സംസ്കാരമാണ്. സ്വന്തം അപ്പൂപ്പന്റെ പേര് ചോദിച്ച് അയല്പക്കത്ത് പോകുന്ന ഒരു കുട്ടിയോട് ക്ഷമിക്കുന്ന പോലെ ക്ഷമിക്കുക, അവനെ പഠിപ്പിക്കുക, അറിവ് പകരുക. ഉത്തിഷ്ഠത ജാഗ്രത പ്രാപ്യവരാൻ നിബോധിത,,,,നക്കാപ്പിച്ച വോട്ടിനുവേണ്ടി മനുഷ്യർ അധഃപതിക്കുമ്പോൾ എന്തൊക്കെ സംഭവിക്കില്ല. അതിൽ നിന്നും മനസ്സിലാക്കാം അധികാരം കിട്ടാനുള്ള അവരുടെ ദുരാഗ്രഹം.
josecheripuram@gmail.com 2025-07-12 00:09:11
How did Hindus start behaving like this? because they learned from other religions, who kills, if others uses their religious names. Live and let others Live as well.
റെജീസ് ജോൺ നെടുങ്ങാ ഡ പ്പള്ളി 2025-07-12 01:57:03
ഒരു സംശയവും വേണ്ടാ, സെമിറ്റിക് / coptic മതങ്ങൾ തന്നെയാണ് "ഹിന്ദുത്വ" യ്ക്ക് ബീജാവാപം നടത്തിയത്. വർഗീയതയും വംശീയതയും വിതച്ചതിനും വളർത്തിയതിനും ന്യൂന പക്ഷങ്ങൾക്ക് മാത്രമേ പങ്കുള്ളൂ. അതിന്റെ ഫലം ഇപ്പോൾ അനുഭവിക്കുന്നു എന്ന് കരുതിയാൽ മതി. ജനാധിപത്യവും സെക്യൂലറിസവും കാറ്റിൽ പറത്തി, ഒറ്റ ദൈവവും ഒറ്റ പുസ്തകവും മാത്രമാണ് ശരി എന്ന് പറഞ്ഞ്, ഹൈന്ദവ ജാതി കൂട്ടങ്ങളുടെ മണ്ടയ്ക്ക് ആന കയറിയതിന്റെ സ്വഭാവീക re-action. ഇന്നും ഒരു മതമായി രൂപാന്തരം പ്രാപിക്കാത്ത; ഇന്നും ഒരു ദൈവത്തിന്റെയോ, ഒരു പുസ്തകത്തിന്റെയോ പേരിൽ സങ്കടിക്കാത്ത; അന്ന് ബ്രിട്ടീഷ് കാർ വെറുതേ ഇട്ടു കൊടുത്ത ഒരു പേരും പേറി വെറുതേ നടക്കുന്ന, 75-80 % വരുന്ന ഒരു ജനതയുടെ മനസ്സിൽ തീ കോരിയിട്ടിട്ട് അവരുടെ മെക്കിട്ടു കേറുന്നോ? ചുമ്മാതിരുന്ന കൊച്ചിന്റെ ഡാഷിൽ ചുണ്ണാമ്പ് തേച്ചിട്ട്, rss എന്നു പറഞ്ഞ് മോങ്ങുന്നോ???????? 🤔
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക