Image

വയനാട് പുനരധിവാസ ഫണ്ട് തിരിമറി, ഒഐസിസി കുവൈറ്റില്‍ പൊട്ടിതെറി

Published on 14 July, 2025
വയനാട് പുനരധിവാസ ഫണ്ട് തിരിമറി, ഒഐസിസി കുവൈറ്റില്‍ പൊട്ടിതെറി

വയനാട് മുണ്ടക്കൈ-ചൂരല്‍ മല ദുരന്ത ബാധിതര്‍ക്കായി ഒഐസിസി ജില്ലാ കമ്മിറ്റികള്‍ പിരിച്ച് നാഷണല്‍ കമ്മിറ്റിക്കു കൈമാറിയ തുക വകമാറ്റി ചിലവഴിച്ചതായി പരാതി. ദുരിതമനുഭവിക്കുന്നവര്‍ക്കായി കെപിസിസിയുടെ ആഹ്വനപ്രകരം ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കുവൈറ്റ് ഒഐസിസി ജില്ലാ കമ്മിറ്റികള്‍ പ്രവര്‍ത്തകരില്‍ നിന്നുമായി സമാഹരിച്ച തുക നാഷണല്‍ കമ്മിറ്റിക്ക് കൈമാറിയിട്ട് മാസങ്ങളായിട്ടും ഇതുവരെ ഈ തുക കെപിസിസിക്കു കൈമാറാനോ ദുരന്ത ബാധിതര്‍ക്ക് നേരിട്ടു നല്‍കാനോ ഒഐസിസി നാഷണല്‍ കമ്മിറ്റി തയ്യാറായിട്ടില്ല. ഇപ്പോള്‍ പുനഃസംഘടനയുടെ ഭാഗമായി 14 ജില്ലാ കമ്മിറ്റികളും കെപിസിസി യുടെ മേല്‍നോട്ടത്തില്‍ ഒഐസിസി കുവൈറ്റിന്റെ ചാര്‍ജ് ഉള്ള കെപിസിസി ജനറല്‍ സെക്രട്ടറി അഡ്വ ബി എ അബ്ദുല്‍ മുത്തലിബിന്റെ സാന്നിധ്യത്തില്‍ കഴിഞ്ഞ ജനുവരി മാസത്തില്‍ പുനഃസംഘടിപ്പികുകയുണ്ടയി. പഴയ നാഷണല്‍ കമ്മിറ്റിയുടെ കാലവധി അതോടെ അവസാനിച്ചുവെങ്കിലും നാഷണല്‍ കമ്മിറ്റിയുടെ പുനഃസംഘടന പൂര്‍ത്തികരിക്കാതെ അവശേഷിക്കുന്ന നാഷണല്‍ ഭാരവാഹികളെ വച്ച് തന്റെ നിഷിപ്ത താല്പര്യത്തിനായി നാഷണല്‍ പ്രസിഡന്റ് മുഴുവന്‍ ഒഐസിസി സംവിധാനങ്ങളും തന്റെ കൈപ്പിടിയിലാക്കി ഇരിക്കുകയാണ്.

സമാനമായി യൂത്ത് കോണ്‍ഗ്രസില്‍ വയനാട് ദുരിതബധിതര്‍ക്കായി പിരിച്ച തുക വകമാറ്റി ചിലവഴിച്ചു എന്ന ആക്ഷേപം നിലനില്‍ക്കെ ഒഐസിസി കുവൈറ്റ് നാഷണല്‍ കമ്മിറ്റിക്കെതിരെ ഉയര്‍ന്നു വരുന്ന ആക്ഷേപം വളരെ നാണകെടാണ് പൊതുവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഇടയില്‍ ഉണ്ടാക്കിയിരിക്കുന്നത്.

വയനാട് ദുരന്തത്തെ തുടര്‍ന്ന് പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയിലേക്ക് ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജില്ലാ കമ്മിറ്റികള്‍ തങ്ങളുടെ നിശ്ചിത വരുമാനത്തില്‍ നിന്നും ദുരിതമനുഭവിക്കുന്നവര്‍ക്കായി തുക സമാഹരിച്ചു നല്‍കിയത്. ഈ തുക കെപിസിസിക്ക് കൈമായി സംയുക്തമായി ഈ പദ്ധതി നടപ്പിലാക്കാം എന്നാണ് ജില്ലാ കമ്മിറ്റിക്കു നാഷണല്‍ കമ്മിറ്റി നല്‍കിയ അറിയിപ്പ്. എന്നാല്‍ നാളിതുവരെ ആയിട്ടും ഈ തുക കെപിസിസിക്ക് കൈമാറാനോ പിരിഞ്ഞു കിട്ടിയ തുക എത്ര എന്ന് വെളിപ്പെടുത്താനോ ഒഐസിസി നാഷണല്‍ കമ്മിറ്റി തയ്യാറായിട്ടില്ല.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ പുനഃസംഘടന പൂര്‍ത്തീകരിച്ചു ജനുവരി മാസത്തില്‍ നിലവില്‍ വന്ന ജില്ലാ കമ്മിറ്റികള്‍ നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും കണക്ക് വെളിവാക്കാതെ ഒളിച്ചു കളിക്കുകയാണ് ഒഐസിസി നാഷണല്‍ കമ്മിറ്റി. ഇപ്പോള്‍ പഴയ കമ്മിറ്റിയുടെ പത്താം വാര്‍ഷികമെന്ന പേരില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണു ഗൊപാലിനെ കുവൈറ്റില്‍ ഓഗസ്റ്റ് മാസത്തില്‍ വേണുപൂര്‍ണിമ എന്നപേരില്‍ ഒരു പരുപാടി സംഘടിപ്പിച്ചു കുവൈറ്റില്‍ കൊണ്ടുവരാനിരിക്കുകയാണ്.  പുനഃസംഘടനക്ക് മുന്നോടിയായി കെ സി വെണുഗൊപാലിനെ സ്വാധീനിച്ചു തന്റെ സ്ഥാനം ഉറപ്പിക്കുവാനുള്ള അവസാന അടവാണ് ഇപ്പോള്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് നടത്തികൊണ്ടിരികുന്നത്. മാത്രമല്ല ഈ പരുപാടിയിലെക്കായി വമ്പന്‍ പണപ്പിരിവും ഇതിനോടകം നടത്തിയിട്ടുണ്ട്.

വര്‍ഷങ്ങളായി ഒഐസിസി നാഷണല്‍ കമ്മിറ്റിക്ക് ട്രഷറര്‍ ഇല്ലാത്ത അവസ്ഥയാണ്. യാതൊരു കാരണവും കൂടാതെ പുനഃസംഘടനക്ക് തൊട്ട് മുന്നേ ട്രഷററെ പ്രസിഡന്റിന്റെ നിര്‍ദ്ദേശ പ്രകാരം യൂത്ത് വിങ്ങിലെ കുറച്ചുപേരെ കൊണ്ട് കെ പി സി സിക്ക് പരാതി നല്‍കി ഇപ്പോള്‍ നോട്ടീസ് നല്‍കി മാറ്റി നിര്‍ത്തി ഇരിക്കുകയാണ്. നിലവില്‍ ഇപ്പോള്‍ ഉള്ള ജോയിന്റ് ട്രഷറര്‍ പുനഃസംഘടനയില്‍ നാഷണല്‍ കൗണ്‍സിലില്‍ വരാതെ പുറത്തായ ആളാണ്. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന പരിപാടികള്‍ക്ക് കൃത്യമായ കണക്കുകള്‍ നാളിതുവരെ ആയിട്ടും ഉണ്ടായിട്ടില്ല. നാഷണല്‍ എക്‌സിക്യൂട്ടീവ് വിളിച്ചുകൂട്ടി വരവ് ചിലവു കണക്കുകള്‍ അവതരിപ്പികുന്നതിനു പകരം നാഷണല്‍ പ്രസിഡന്റ് ഉള്‍പ്പെടെ നാലൊ അഞ്ചോ പേരടങ്ങുന്ന നാഷണല്‍ ഭാരവാഹികള്‍ നാഷണല്‍ ഭാരവാഹി യോഗത്തില്‍ പാസാക്കാറാണ് പതിവ്. ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ തലപ്പത് നിലവില്‍ ഇരിക്കുന്നതില്‍ പലരും ബിസിനെസ്സുകാരാണ്, ഇവരില്‍ പലരുമാണ് ഈ തുക കൈകാര്യം ചെയ്യുന്നത്.

നാട്ടിലൊ കുവൈറ്റിലോ പ്രവര്‍ത്തകരുമയി യാതൊരു ബന്ധവും ഇല്ലാത്ത കുറച്ചു ആളുകളാണ് ഒഐസിസി നാഷണല്‍ കമ്മിറ്റിയുടെ ഈ നേതൃത്വം. പാര്‍ട്ടിയോട് ഉള്ള സ്‌നേഹത്തേക്കാള്‍ ഉപരി പൊതു മധ്യത്തില്‍ ഷോ കാണിക്കാനും പഴയ കാല പ്രവാസി കോണ്‍ഗ്രസ് നേതാക്കളുടെ ശൈലിയില് നെതാവിനൊപ്പം ഫോട്ടോ എടുക്കാനും അവരുടെ വീട്ടില്‍ കൊണ്ടുപോകാനും  കറങ്ങാനും മാത്രമായി കാണുന്ന കുറച്ചു ഭാരവാഹികള്‍. ഇരിക്കുന്നത് എന്ത് സ്ഥാനമാണെന്നു പോലും മനസ്സിലാക്കാതെ ഇവര്‍ നാഷണല്‍ പ്രസിഡന്റിന്റെ ആഞാനുവര്‍ത്തികളായി തല്‍സ്ഥാനം തുടരുകയാണ്.

ഒഐസിസിയെ ഇവരുടെ കരങ്ങളില്‍ നിന്നും രക്ഷപെടുത്താന്‍ അസംതൃപ്തരായ നിരവധി പ്രവര്‍ത്തകര്‍ചേര്‍ന്നു സേവ് ഒഐസിസി കുവൈറ്റ് എന്ന പേരില്‍ നിലവില്‍ ഒരു കൂട്ടായ്മ രൂപീകരിച്ചിട്ടുണ്ട്. സേവ് ഒഐസിസി പ്രവര്‍ത്തകര്‍ വിരവധി തവണ നാഷണല്‍ പ്രസിഡന്റ് ഉള്‍പ്പെടെ നിര്‍ജീവമായി തുടരുന്ന ഭാരവാഹികള്‍ മാറി പുതിയ കമ്മിറ്റി ഉടനടി തിരഞ്ഞെടുക്കണം എന്ന് ആവശ്യപ്പെട്ടിട്ടും കസേര ഒഴിയാതെ അള്ളി ഇരിക്കുകയാണ് നാഷണല്‍ പ്രസിഡന്റും കിങ്കരന്‍മാരും. വയനാട് ഫണ്ട് തിരുമറിയില്‍ കെപിസിസിക്കും വയനാട് എം പി പ്രിയങ്ക ഗാന്ധിക്കും പരാതി നല്കാനിരിക്കുകയാണ് സേവ് ഒഐസിസി പ്രവര്‍ത്തകര്‍.

നാഷണല്‍ കമ്മിറ്റി പ്രസിഡന്റിനെതിരെ പൊതുവില്‍ വ്യപകമായ പ്രതിഷേധം ആണ് ഉയര്‍ന്നു വരുന്നത്. പുനഃസംഘടനയില്‍ കെപിസിസി നിര്‍ദ്ദേശിച്ച യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ തന്റെ ഇഷ്ടക്കാരെ മാത്രം എടുക്കുകയും കൂടുത്തല്‍ പ്രാതിനിധ്യം ഒരു വിഭാഗത്തില്‍ നിന്നും ഉള്ളവര്‍ക്കാണു മാത്രം ആയും പെരിനു കുറച്ചു പേരെ മറ്റു വിഭാഗത്തില്‍  നിന്നും എടുത്തു എന്ന ഗുരുതരമായ ആക്ഷെപമാണ് നിലനില്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര പ്രസ്ഥാനമായ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പോഷകസംഘടനയായ ഒഐസിസിയെ കേരളം കോണ്‌ഗ്രെസ്സാക്കി മാറ്റിയിരിക്കുകയാണ് ഒഐസിസി നാഷണല്‍ പ്രസിഡന്റ്.

  കെപിസിസി ജനറല്‍ സെക്രട്ടറി ഒഐസിസി കുവൈറ്റിന്റെ ചുമതലയുള്ള അഡ്വ ബി എ അബ്ദുല്‍ മുത്തലിബിനെ പോലും നോക്ക് കുത്തിയാക്കി കൊണ്ടാണ് നാഷണല്‍ പ്രസിഡണ്ട് ഇത്തരത്തില്‍ സംഘടനാ വിരുദ്ധ  പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരികുന്നത്. ജില്ലാ കമ്മിറ്റികളുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട് അഡ്വ ബി എ മുത്തലിബ് കുവൈറ്റില്‍ വന്നപ്പോള്‍ നേരില്‍ കണ്ട് ഈ പരാതികള്‍ അറിയിച്ചിട്ടും യാതൊരു നടപടികളും ഇതുവരെ ഉണ്ടായിട്ടില്ല. പലകുറി കെപിസിസിയെ രേഖാമൂലം അറിയിചിട്ടും കെപിസിസിയുടെ ഭാഗത്തുനിന്നും ഇതേവരെ അനുകൂലമായ നടപടികള്‍ ഉണ്ടായിട്ടില്ല.  സേവ് ഒഐസിസി പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം അബ്ബാസിയയില്‍ വച്ച് കൂടിയ യോഗത്തില്‍ കെപിസിസി നേതൃത്തത്തെ നേരില്‍ കണ്ട് പരാതികള്‍ നല്‍കുവാനും അതിലൂടെ പരിഹാരം ആയില്ലെങ്കില്‍ വിശാലമായ ഒരു പത്രസമ്മേളനം വിളിച്ചു വിശദമായി ഈ പരാതികള്‍ പുതുമധ്യത്തില്‍ കൊണ്ടുവരാനുമാണ് തീരുമാനിച്ചിരിക്കുന്നത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക