Image

നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മതനേതാക്കളുടേയും ഇടപെടല്‍ ഇല്ല; ഇടപെട്ടത് കേന്ദ്രസര്‍ക്കാരെന്ന് സാമുവല്‍ ജെറോം

Published on 15 July, 2025
നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മതനേതാക്കളുടേയും ഇടപെടല്‍ ഇല്ല; ഇടപെട്ടത് കേന്ദ്രസര്‍ക്കാരെന്ന്  സാമുവല്‍ ജെറോം

സന: നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടിവെച്ചതില്‍ ഒരു മത നേതാവിനെയും ഇടപെടല്‍ ഇല്ല എന്ന് ആക്ഷന്‍ കൗണ്‍സിലിന് നേതൃത്വം നല്‍കിയ സാമുവല്‍ ജെറോം. എല്ലാ ചര്‍ച്ചകളും സര്‍ക്കാര്‍ തലത്തിലാണ് നടന്നത് എന്നും സാമുവല്‍ വ്യക്തമാക്കി.

നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി , ആഭ്യന്തരമന്ത്രി അമിത് ഷാ, വിദേശകാര്യമന്ത്രാലയം, വിദേശകാര്യമന്ത്രി ജയശങ്കര്‍ , ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍, എംഎല്‍എ ചാണ്ടി ഉമ്മന്‍, കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ എന്നിവര്‍ക്കാണ് നന്ദി പറയുന്നതെന്നും സാമുവല്‍ ജെറോം പറയുന്നു.കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന്റെ സമ്മതമില്ലാതെയാണ് നിലവില്‍ നിമിഷപ്രിയയുടെ വധശിക്ഷ സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടല്‍ മൂലം നീട്ടി വെച്ചിരിക്കുന്നത്. യമനുമായി നയതന്ത്ര ബന്ധം ഇല്ലാത്ത രാജ്യം എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന് നിരവധി പരിമിതികള്‍ ഉണ്ടായിരുന്നു. സൗദി എംബസി വഴിയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ നീക്കിയത് എന്നും നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ വ്യക്തമാക്കി. സൗദിയില്‍ നിന്നുള്ള ഷെയ്ഖ് അബ്ദുല്‍ മാലിക് മെഹയ ആണ് യമനിലെ സര്‍ക്കാര്‍തലത്തില്‍ വലിയ ഇടപെടല്‍ നടത്തിയത് എന്നും സാമുവല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക