Image

ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്

രഞ്ജിനി രാമചന്ദ്രൻ Published on 31 July, 2025
ഡോ. ഹാരിസ് ചിറയ്ക്കലിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതികാര നടപടിയെന്ന് സണ്ണി ജോസഫ്

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയ ഡോക്ടർ ഹാരിസ് ചിറയ്ക്കലിന് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയ സംഭവത്തിൽ കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് വിമർശനവുമായി രംഗത്ത്. യാഥാർത്ഥ്യം തുറന്നു പറഞ്ഞ ഡോക്ടർക്കെതിരെയുള്ള പ്രതികാര നടപടിയാണ് ഈ നോട്ടീസെന്ന് സണ്ണി ജോസഫ് ആരോപിച്ചു. സത്യം പറയുന്നവരെ ഭീഷണിപ്പെടുത്താനുള്ള സർക്കാർ നയമാണിതെന്നും, ഡോക്ടർക്കെതിരെയുള്ള നടപടിയെ ഒറ്റക്കെട്ടായി എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡോക്ടർ ഹാരിസ് ചിറയ്ക്കലിന്റെ വെളിപ്പെടുത്തൽ സർവീസ് ചട്ടലംഘനമാണെന്ന റിപ്പോർട്ടിനെ തുടർന്നാണ് ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയത്. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് നോട്ടീസിലെ പ്രധാന ആരോപണം. എന്നാൽ, ഡോക്ടർക്കെതിരെ കടുത്ത നടപടികൾക്ക് സാധ്യതയില്ലെന്നും, ഇത് നടപടിക്രമങ്ങളുടെ ഭാഗമാണെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡോക്ടറിൽ നിന്ന് വിശദീകരണം തേടിയ ശേഷം തൃപ്തികരമല്ലെങ്കിൽ തുടർനടപടികളിലേക്ക് കടക്കുമെന്നും സൂചനയുണ്ട്.

ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിൽ ബി.ജെ.പി.യെയും സണ്ണി ജോസഫ് വിമർശിച്ചു. പാവങ്ങളെ സഹായിക്കുക മാത്രമാണ് കന്യാസ്ത്രീകൾ ചെയ്തതെന്നും, ബി.ജെ.പി.യുടെ തെറ്റായ നടപടിയാണ് അറസ്റ്റെന്നും അദ്ദേഹം ആരോപിച്ചു. എത്രയും വേഗം അന്യായമായ തടവറയിൽ നിന്ന് കന്യാസ്ത്രീകളെ മോചിപ്പിക്കണം. കേന്ദ്രം ഉറപ്പു നൽകിയിട്ടുണ്ടെങ്കിൽ അത് വേഗത്തിൽ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി.യുടെ ഇരട്ട നയം തിരിച്ചറിയാനുള്ള ബോധം കേരളത്തിലെ ജനങ്ങൾക്കുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു.

 

 

 

English summary:

Show-cause notice issued to Dr. Harris Chirayath; a retaliatory move, says Sunny Joseph.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക