Image

വേടനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

Published on 31 July, 2025
വേടനെതിരായ ബലാത്സംഗ കേസ്; പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

കൊച്ചി: റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ എറണാകുളം മജിസ്ട്രേറ്റ് കോടതിയിൽ പരാതിക്കാരിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തി.തൃക്കാക്കര പൊലീസ് എടുത്ത കേസിൽ 164 പ്രകാരമാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി പരിശോധിക്കും. വേടനും പരാതിക്കാരിയും തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.

2021 മുതൽ – 2023 വരെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു എന്നാണ് പരാതി. കോഴിക്കോടും കൊച്ചിയിലും വെച്ചായിരുന്നു പീഡനം. തന്റെ പക്കൽ നിന്ന് പണം വാങ്ങിയതായും യുവതി നൽകിയ പരാതിയിൽ പറയുന്നുണ്ട്.

കൊച്ചി കോഴിക്കോട് ജില്ലകളിൽ പൊലീസ് പരിശോധന നടത്തും. അതേസമയം, മുൻ‌കൂർ ജാമ്യവുമായി ഹൈക്കോടതി സമീപിക്കാനാണ് വേടന്റെ തീരുമാനം . ജാമ്യഹർജി ഇന്നുതന്നെ ഫയൽ ചെയ്യും. വേട്ടയാടരുതെന്നും വാർത്ത പുറത്തുവന്നതിന് പിന്നാലെ കടുത്ത മാനസിക ബുദ്ധിമുട്ട് നേരിടുന്നതായും പരാതിക്കാരിയുടെ അഭിഭാഷക അറിയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക