Image

കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

Published on 14 August, 2025
കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ തിരഞ്ഞെടുപ്പ്; ബി രാകേഷ് പ്രസിഡന്റ്,  ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി

കൊച്ചി: മലയാള സിനിമാ നിര്‍മാതാക്കളുടെ സംഘടനയായ കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനിൽ നടന്ന തിരഞ്ഞെടുപ്പിൽ ബി രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും ലിസ്റ്റിന്‍ സ്റ്റീഫന്‍ സെക്രട്ടറി സ്ഥാനത്തേക്കും തെരഞ്ഞെടുക്കപ്പെട്ടു. സന്ദീപ് സേനൻ, സോഫിയ പോൾ എന്നിവർ വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആൽവിൻ ആന്റണി, ഹംസ എം.എം എന്നിവരാണ് പുതിയ ജോയിന്റ് സെക്രട്ടറിമാർ.

 പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബി രാകേഷും സജി നന്ത്യാട്ടുമായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സെക്രട്ടറി സ്ഥാനത്തേയ്ക്ക് ലിസ്റ്റിനും വിനയനുമായിരുന്നു മത്സരിച്ചത്. എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് മത്സരിച്ച സാന്ദ്രാ തോമസ് പരാജയപ്പെട്ടു.

ബി. രാകേഷും ലിസ്റ്റിൻ സ്റ്റീഫനും നേതൃത്വം നൽകിയ പാനലിലെ അംഗങ്ങളാണ് തിരഞ്ഞെടുപ്പിൽ വിജയിച്ച ഈ നാലുപേരും. തിരഞ്ഞെടുപ്പിൽ ബി. രാകേഷ് പ്രസിഡന്റ് സ്ഥാനത്തേക്കും ലിസ്റ്റിൻ സ്റ്റീഫൻ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു. സുബൈർ എൻ.പി. ട്രഷറർ സ്ഥാനത്തേക്കാണ് മത്സരിച്ചത്. അസോസിയേഷന്റെ പുതിയ ഭാരവാഹികളായി തിരഞ്ഞെടുക്കപ്പെട്ടവർ മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയ്ക്ക് വലിയ സംഭാവനകൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് നിര്‍മാതാവ് സാന്ദ്രാ തോമസ് മത്സര രംഗത്തേയ്ക്ക് വന്നതോടെ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. അസോസിയേഷൻ പ്രസിഡന്റ്, ട്രഷറർ, എക്സിക്യൂട്ടീവ് മെമ്പർ എന്നീ സ്ഥാനങ്ങളിലേക്കാണ് സാന്ദ്ര പത്രിക സമർപ്പിച്ചത്. എന്നാൽ പ്രസിഡന്റ് ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്കുള്ള പത്രിക പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണാധികാരി തള്ളുകയായിരുന്നു. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സാന്ദ്ര തോമസിന്റെ പത്രിക തള്ളിയത്. 

തന്നോട് കാണിച്ചത് അനീതിയാണെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും സാന്ദ്ര പ്രതികരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക