Image

മണ്ണാർക്കാട് വട്ടമ്പലത്ത് വാഹനാപകടം; റോഡ് മുറിച്ച് കടന്ന കുട്ടിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ, നിർത്താതെ പോയി

രഞ്ജിനി രാമചന്ദ്രൻ Published on 14 August, 2025
മണ്ണാർക്കാട് വട്ടമ്പലത്ത് വാഹനാപകടം; റോഡ് മുറിച്ച് കടന്ന കുട്ടിയെ ഇടിച്ചുവീഴ്ത്തി സ്കൂട്ടർ, നിർത്താതെ പോയി

പാലക്കാട് ദേശീയപാതയിലെ മണ്ണാർക്കാട് വട്ടമ്പലത്ത് റോഡ് മുറിച്ചു കടക്കുകയായിരുന്ന വിദ്യാർഥിനിയെ സ്കൂട്ടർ ഇടിച്ചുതെറിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വട്ടമ്പലം അയ്യടി ഹൗസിൽ വീരാൻ കുട്ടിയുടെ മകൾ ലിയ ഫാത്തിമക്കാണ് (14) പരിക്കേറ്റത്. മണ്ണാർക്കാട് എം.ഇ.എസ്. സ്കൂളിലെ വിദ്യാർഥിനിയാണ് ലിയ.

അപകടം നടന്ന ഉടൻ സ്കൂട്ടർ നിർത്താതെ പോയി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ, കുലുക്കിയാട് ഭാഗത്ത് നിന്ന് ആര്യമ്പാവ് വഴി മണ്ണാർക്കാട് ഭാഗത്തേക്കാണ് സ്കൂട്ടർ പോയതെന്ന് വ്യക്തമായി. അപകടത്തിൽ റോഡിൽ വീണുകിടന്ന കുട്ടിയെ നാട്ടുകാരാണ് വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അപകടത്തിൻ്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.

 

 

English summary:

Mannarkkad Vattambalam accident: Scooter hits child crossing the road and speeds away without stopping.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക