Image

തമിഴ് നടി കസ്തൂരി ബിജെപിയിൽ ചേർന്നു

Published on 15 August, 2025
തമിഴ് നടി കസ്തൂരി ബിജെപിയിൽ ചേർന്നു

ചെന്നൈ: നടി കസ്തൂരി ബിജെപിയിൽ ചേർന്നു. ബിജെപി ആസ്ഥാനമായ കമലാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ്റെ സാന്നിധ്യത്തിലാണ് നടി ബിജെപിയിൽ ചേർന്നത്.

‘നടി കസ്തൂരിയും നടിയും സാമൂഹിക പ്രവർത്തകയും ട്രാൻസ്‌ജെൻഡറുമായ നമിത മാരിമുത്തുവും ഇന്ന് ചെന്നൈയിലെ ബിജെപി ആസ്ഥാനമായ കമലാലയത്തിൽ തമിഴ്‌നാട് ബിജെപി കലാ സാംസ്‌കാരിക വിഭാഗം പ്രസിഡൻ്റ് പെപ്‌സി ശിവയുടെ സാന്നിധ്യത്തിൽ ബിജെപിയിൽ ചേർന്നു. സാമൂഹിക പ്രവർത്തകരായ ശ്രീമതി കസ്തൂരി, ശ്രീമതി നമിത മാരിമുത്തു എന്നിവർ ഇന്ന് മുതൽ ഔദ്യോഗികമായി ബിജെപിയുടെ രാഷ്ട്രീയ യാത്രയിൽ ചേർന്നത് സ്വാഗതാർഹമായ കാര്യമാണ്”- നൈനാർ നാഗേന്ദ്രൻ പറഞ്ഞു.

1991ൽ സംവിധായകൻ കസ്തൂരി രാജയുടെ ആത്ത ഉൻ കൊയിലിലെ എന്ന ചിത്രത്തിലൂടെയാണ് കസ്തൂരി തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു. മുൻനിര നടന്മാരായ സത്യരാജ്, പ്രഭു, കാർത്തിക് എന്നിവരോടൊപ്പം അവർ അഭിനയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക