Image

ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; 'അമ്മ'യെ ഇനി വനിതകള്‍ നയിക്കും

Published on 15 August, 2025
ശ്വേത മേനോന്‍ പ്രസിഡന്റ്, കുക്കു പരമേശ്വരന്‍ ജനറല്‍ സെക്രട്ടറി; 'അമ്മ'യെ ഇനി വനിതകള്‍ നയിക്കും

താരസംഘടനയായ ‘അമ്മ’യെ ഇനി ശ്വേതാ മേനോൻ നയിക്കും. ജനറൽ സെക്രട്ടറി ആയി കുക്കു പരമേശ്വരൻ തെരഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനും രവീന്ദ്രനുമായിരുന്നു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നത്.

 ഇതാദ്യമായിട്ടാണ് അമ്മയുടെ തലപ്പത്തേക്ക്   രണ്ട് വനിതകള്‍ വരുന്നത്.

 അന്‍സിബ ഹസ്സന്‍ നേരത്തെ തന്നെ ജോയിന്റ് സെക്രട്ടറിയായി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ലക്ഷ്മിപ്രിയയാണ് പുതിയ വൈസ് പ്രസിഡന്റ്. ഉണ്ണി ശിവപാല്‍ ട്രഷററാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക