ന്യൂഡൽഹി: മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കർ എന്ന രീതിയിൽ ചിത്രീകരിച്ച പെട്രോളിയം മന്ത്രാലയത്തിന്റെ സ്വാതന്ത്ര്യ ദിന പോസ്റ്റർ വിവാദത്തിൽ. മഹാത്മാ ഗാന്ധിക്ക് മുകളിൽ സവർക്കറെ പ്രതിഷ്ഠിച്ച സംഭവത്തിൽ വിമർശനം ശക്തമാകുകയാണ്.
പെട്രോളിയം മന്ത്രാലയത്തിന്റെ ട്വിറ്റര്‍ പേജിലാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, സവര്‍ക്കര്‍ എന്നിവരാണ് പോസ്റ്ററിലുള്ളത്. ഏറ്റവും മുകളിലായിട്ടാണ് സവര്‍ക്കറുടെ ചിത്രമുള്ളത്.
മുഴുവൻ സ്വാതന്ത്ര്യ സമര സേനാനികളെയും അപമാനിക്കുന്ന നടപടിയാണ് പെട്രോളിയം മന്ത്രാലയത്തിന്റേത് എന്നാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. ആരായിരുന്നു സവര്‍ക്കര്‍ എന്ന ചോദ്യവും ഉന്നയിക്കുന്നുണ്ട്. വകുപ്പ് കൈകാര്യ ചെയ്യുന്നവര്‍ മറുപടി പറയണം എന്ന ആവശ്യവും ശക്തമാകുന്നുണ്ട്.
സവര്‍ക്കര്‍, ഗാന്ധിജി, ഭഗത് സിംഗ്, നേതാജി സുഭാഷ് ചന്ദ്രബോസ് എന്നിങ്ങനെയാണ് ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്. പോസ്റ്ററിൽ നിന്ന് ജവഹർലാൽ നെഹ്റുവിന്റെ ചിത്രം ഒഴിവാക്കിയിട്ടുണ്ട്. നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍, ഐക്യത്തിലൂടെയും സഹാനുഭൂതിയിലൂടെയും പ്രവൃത്തിയിലൂടെയും എല്ലാ ദിവസവും അതിനെ പരിപോഷിപ്പിക്കുമ്പോഴാണ് സ്വാതന്ത്ര്യം അഭിവൃദ്ധി പ്രാപിക്കുന്നതെന്ന് നമുക്ക് ഓര്‍മ്മിക്കാം’, എന്ന ക്യാപ്ഷനോട് കൂടിയാണ് ചിത്രം പങ്കുവെച്ചത്.
ഹര്‍ദീപ് സിങ് പുരിയാണ് കേന്ദ്ര പെട്രോളിയം മന്ത്രി. സുരേഷ് ഗോപിയാണ് പെട്രോളിയം സഹമന്ത്രി.