Image

ആലുവയില്‍ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

Published on 15 August, 2025
ആലുവയില്‍ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കൊച്ചി: ആലുവയിൽ വനിതാ ഡോക്ടറെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ ഡോക്ടര്‍ മീനാക്ഷി വിജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജഗിരി ആശുപത്രിയിലെ സര്‍ജിക്കല്‍ ഐസിയുവില്‍ ജോലി ചെയ്തുവരികയായിരുന്നു.

രാവിലെ ആശുപത്രിയില്‍ നിന്ന് ഫോണ്‍ വിളിച്ചിട്ട് എടുക്കാതായതിനെ തുടര്‍ന്ന് ആശുപത്രി അധികൃതര്‍ ഫ്ലാറ്റിലുള്ളവരെ വിവരം അറിയിക്കുകയായിരുന്നു. ഫ്ലാറ്റിലുള്ളവര്‍ ശ്രമിച്ചിട്ടും വാതില്‍ തുറക്കാന്‍ കഴിഞ്ഞില്ല. പിന്നീട് വാതില്‍ പൊളിച്ച് അകത്തുകയറി പരിശോധിച്ചപ്പോഴാണ് ഡോക്ടറെ കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

അതേസമയം ആത്മഹത്യയെന്നാണ് പ്രാഥമിക വിവരം. പെരുമ്പാവൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക