Image

നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു

Published on 15 August, 2025
നാഗാലന്‍ഡ് ഗവര്‍ണര്‍ ലാ ഗണേശന്‍ അന്തരിച്ചു

നാഗാലാൻഡ് ഗവർണർ ലാ ഗണേശൻ അന്തരിച്ചു. 80 വയസ്സായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ വൈകിട്ട് 6:23 ഓടെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. വീട്ടിൽ വെച്ച് വീണ് തലയ്ക്ക് പരിക്കേറ്റിരുന്നു. തുടർന്ന് ആശുപത്രിയിൽ   ചികിത്സയിൽ കഴിയുന്നതിനിടെയാണ് അന്ത്യം. 

തമിഴ്നാട് ബിജെപി മുൻ പ്രസിഡന്റ് ആയിരുന്നു. 2021 മുതൽ 2023 വരെ മണിപ്പൂർ ഗവർണർ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2023 ഫെബ്രുവരി മുതലാണ് നാഗലാൻഡ് ഗവർണർ ആയി ചുമതലയേറ്റത്.

 പശ്ചിമബംഗാള്‍   ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക