ബെംഗളൂരൂ: ധർമസ്ഥലയിൽ മലയാളി യുവതിയുടെ മൃതദേഹം കുഴിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി ശുചീകരണ തൊഴിലാളി. മൃതദേഹം കുഴിച്ചിട്ടിടത്ത് പാറകൾകൊണ്ട് നിറഞ്ഞിരിക്കുന്നതിനാൽ പരിശോധനയിൽ അസ്ഥികൾ കണ്ടെത്താനായില്ല.
അതേസമയം ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് തിരച്ചിലിന് പ്രതികൂലമെന്നും തന്റെ വെളിപ്പെടുത്തൽ ശരിരാണെന്ന് തെളിയുമെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു. പരിശോധനയിൽ ഇതുവരെ രണ്ട് സ്പോട്ടുകളിൽ നിന്ന് മാത്രമാണ് അസ്ഥികൾ കണ്ടെത്തിയിട്ടുള്ളത്.
ഇതിന് പിന്നാലെ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് കൂടുതൽ വെളിപ്പെടുത്തൽ. മലയാളി പെൺകുട്ടിയുടെ മൃതദേഹം താൻ മറവ് ചെയ്തിട്ടുണ്ട്. ഈ സ്പോട്ട് പ്രത്യേക അന്വേഷണസംഘത്തിന് കാട്ടിക്കൊടുത്തു. എന്നാൽ ഇവിടമാകെ പാറകൊണ്ട് നിറഞ്ഞിരിക്കുകയാണ്. മണ്ണിട്ട് നിലം പൊക്കിയിട്ടുമുണ്ട്. ഭൂപ്രകൃതിയിലുണ്ടായ വലിയ മാറ്റം തെരച്ചിലിനെ സാരമായി ബാധിക്കുന്നുണ്ട്. ഞാൻ ചെയ് തെറ്റ് തിരിച്ചറിഞ്ഞാണ് മടങ്ങി വന്ന് അന്വേഷണം ആവശ്യപ്പെട്ടത്. തന്റെ ആരോപണങ്ങൾ ശരിയാണെന്ന് തെളിയുമെന്നും ശുചീകരണ തൊഴിലാളി പറഞ്ഞു.