ന്യൂഡല്‍ഹി: ഡൽഹിയിലെ നിസാമുദ്ദീനിൽ ഇന്ത്യയിലെ ചരിത്ര സ്മാരകങ്ങളില്‍ ഒന്നായ (ഹുമയൂണിന്റെ ശവകുടീരം) ഹുമയൂണ്‍ ടോംബിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. അപകടത്തിൽ അഞ്ച്പേർ മരിച്ചതായും ഏഴ് പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. 11 പേരെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി വൈദ്യചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
ഡല്‍ഹിയില്‍ ഉള്‍പ്പെടെ കനത്ത മഴ തുടരുന്നതിനിടെ വൈകീട്ട് നാലരയോടെയാണ് അപകടം ഉണ്ടായത്. ശവകുടീരത്തിന്റെ താഴികക്കുടങ്ങളില്‍ ഒന്നിന്റെ ഒരു ഭാഗം തകര്‍ന്നു വീണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇതിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണ്.