Image

പ്രവാസി മലയാളികൾക്കായി ഇൻഷുറൻസ് പദ്ധതി; ₹5 ലക്ഷം വരെ ചികിത്സാ സഹായം

രഞ്ജിനി രാമചന്ദ്രൻ Published on 15 August, 2025
പ്രവാസി മലയാളികൾക്കായി ഇൻഷുറൻസ് പദ്ധതി; ₹5 ലക്ഷം വരെ ചികിത്സാ സഹായം

പ്രവാസി മലയാളികളുടെ ദീർഘകാല ആവശ്യമായ ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്ക് സംസ്ഥാന സർക്കാർ തുടക്കമിട്ടു. സംസ്ഥാന സർക്കാരും നോർക്ക റൂട്ട്സും ചേർന്ന് 'നോർക്ക കെയർ' എന്ന പേരിൽ നടപ്പിലാക്കുന്ന പദ്ധതി വഴി, ₹5 ലക്ഷം വരെയുള്ള ചികിത്സാ സഹായം പ്രവാസികൾക്ക് ലഭ്യമാകും.

പദ്ധതിയിൽ അംഗമാകുന്നവർക്ക് ഇന്ത്യയിലെ 12,000 ആശുപത്രികളിൽ ചികിത്സ തേടാനാകും. ഒരു വ്യക്തിക്ക് പ്രതിവർഷം ₹7,500 ആണ് പ്രീമിയം തുകയായി അടയ്‌ക്കേണ്ടത്. ഭർത്താവും ഭാര്യയും 25 വയസ്സിൽ താഴെയുള്ള രണ്ട് കുട്ടികളുമടങ്ങുന്ന കുടുംബത്തിന് ഒരു വർഷം ₹13,275 നൽകിയാൽ മതിയാകും. രണ്ട് കുട്ടികളിൽ കൂടുതലുണ്ടെങ്കിൽ ഓരോ കുട്ടിക്കും അധികമായി ₹4,130 നൽകണം.

വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർക്കും പഠനാവശ്യങ്ങൾക്കായി പോയ വിദ്യാർഥികൾക്കും ഈ പദ്ധതിയിൽ അംഗമാകാം. കേരളത്തിന് പുറത്ത് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ ജീവിക്കുന്ന പ്രവാസി മലയാളികൾക്കും ഇതിൻ്റെ ഭാഗമാകാൻ കഴിയും. നോർക്ക പ്രവാസി ഐ.ഡി കാർഡ് അല്ലെങ്കിൽ സ്റ്റുഡന്റ് ഐ.ഡി കാർഡ് ഉള്ളവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക. 70 വയസ്സുവരെ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്ന ഈ പദ്ധതിയിൽ നിലവിലുള്ള രോഗങ്ങൾക്കും ചികിത്സ ലഭ്യമാക്കും.

 

 

English summary:

‘Norka Care’ insurance scheme for expatriate Malayalis; medical assistance of up to ₹5 lakh.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക