Image

ആപ്പിൾ വാച്ച് ബ്ലഡ് ഓക്സിജൻ ഫീച്ചർ തിരികെയെത്തി; പുതിയ മാറ്റങ്ങളോടെ

രഞ്ജിനി രാമചന്ദ്രൻ Published on 15 August, 2025
ആപ്പിൾ വാച്ച്  ബ്ലഡ് ഓക്സിജൻ ഫീച്ചർ തിരികെയെത്തി; പുതിയ മാറ്റങ്ങളോടെ

പേറ്റന്റ് തർക്കത്തെ തുടർന്ന് 18 മാസമായി ലഭ്യമല്ലാതിരുന്ന ബ്ലഡ് ഓക്സിജൻ ഫീച്ചർ യു.എസ്സിലെ ആപ്പിൾ വാച്ച്  ഉപയോക്താക്കൾക്കായി ആപ്പിൾ തിരികെയെത്തിച്ചു. ഇതിനായി പുതിയ അപ്‌ഡേറ്റുകളായ iOS 18.6.1, watchOS 11.6.1 എന്നിവ പുറത്തിറക്കും.

പുതിയ ഫീച്ചർ Apple Watch Series 10, Series 9, Ultra 2 മോഡലുകളിലാണ് ലഭ്യമാവുക. ബ്ലഡ് ഓക്സിജൻ അളവുകൾ വാച്ചിൽ നേരിട്ട് കണക്കാക്കുന്നതിന് പകരം, ഇനിമുതൽ പെയർ ചെയ്ത ഐഫോണിലാണ് അളവുകൾ കണക്കാക്കുക. ഈ വിവരങ്ങൾ ഐഫോണിലെ ഹെൽത്ത് ആപ്പിൽ മാത്രമേ ലഭ്യമാകൂ. കൂടാതെ, ബാക്ക്ഗ്രൗണ്ടിൽ തുടർച്ചയായി അളവുകൾ നിരീക്ഷിക്കാനും ഈ അപ്‌ഡേറ്റ് വഴി സാധിക്കും.

പുതിയ രൂപകൽപ്പനയോടെയുള്ള ഉത്പന്നങ്ങൾ ഇറക്കുമതി ചെയ്യാൻ യു.എസ്. കസ്റ്റംസ് അനുമതി നൽകിയതിനെ തുടർന്നാണ് ഈ മാറ്റമെന്ന് ആപ്പിൾ അറിയിച്ചു. നേരത്തെ, പേറ്റന്റ് തർക്കത്തെ തുടർന്ന് ബ്ലഡ് ഓക്സിജൻ ഫീച്ചറുള്ള Apple Watch മോഡലുകൾക്ക് യു.എസ്സിൽ ഇറക്കുമതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ആപ്പിൾ നൽകിയ അപ്പീൽ നിലവിൽ തുടരുകയാണ്. യു.എസ്സിന് പുറത്ത് വാങ്ങിയ വാച്ചുകളെയോ അല്ലെങ്കിൽ പഴയ ഫീച്ചറുകളുള്ള മോഡലുകളെയോ ഈ മാറ്റം ബാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി.

 

 

English summary:

Blood Oxygen feature returns to Apple Watch with new changes.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക