Image

'സിപിഐഎമ്മിനെതിരെ പറഞ്ഞാൽ മാധ്യമങ്ങൾ മഹാലക്ഷ്മിയാക്കും'; മാധ്യമങ്ങളെ പരിഹസിച്ച് പി.പി. ദിവ്യ

രഞ്ജിനി രാമചന്ദ്രൻ Published on 15 August, 2025
'സിപിഐഎമ്മിനെതിരെ പറഞ്ഞാൽ മാധ്യമങ്ങൾ മഹാലക്ഷ്മിയാക്കും'; മാധ്യമങ്ങളെ പരിഹസിച്ച് പി.പി. ദിവ്യ

 മാധ്യമങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി സിപിഐഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യ. സിപിഐഎമ്മിനെതിരെ ഒരു വാക്ക് പറഞ്ഞാൽ തന്നെ മാധ്യമങ്ങൾ 'മഹാലക്ഷ്മി'യാക്കുമെന്ന് അവർ പരിഹസിച്ചു. ഡിവൈഎഫ്ഐയുടെ കുറ്റിക്കോലിൽ സംഘടിപ്പിച്ച സമര സംഗമത്തിൽ സംസാരിക്കുകയായിരുന്നു പി.പി. ദിവ്യ.

തന്റെ പേരുപോലും ഇപ്പോൾ വാർത്തയാണെന്ന് ചൂണ്ടിക്കാട്ടിയ ദിവ്യ, മാധ്യമങ്ങൾക്ക് ഇടതുപക്ഷ വിരുദ്ധത മാത്രമാണ് ഉള്ളതെന്ന് ആരോപിച്ചു. ഇടതുപക്ഷ വിരുദ്ധ നിലപാട് എടുത്താൽ റേറ്റിംഗ് കൂടുമെന്ന് മാധ്യമങ്ങൾ മനസ്സിലാക്കിയെന്നും അവർ പറഞ്ഞു. കോൺഗ്രസിനും ബിജെപിക്കുമൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കേരളത്തിലെ മാധ്യമങ്ങളെന്നും പി.പി. ദിവ്യ വിമർശിച്ചു.

 

 

English summary:

If you speak against the CPI(M), the media will shower you with riches," P.P. Divya mocks the media.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക