Image

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; 'സർജറിക്ക് മുൻപ് ഡോക്ടർക്ക് പണം നൽകിയിരുന്നു; തെളിവുകൾ ഗൂഗിൾ പേയിൽ ഉണ്ട്; സുമയ്യയുടെ ബന്ധു

രഞ്ജിനി രാമചന്ദ്രൻ Published on 29 August, 2025
ശസ്ത്രക്രിയയ്ക്കിടെ  നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവം; 'സർജറിക്ക് മുൻപ് ഡോക്ടർക്ക് പണം നൽകിയിരുന്നു; തെളിവുകൾ ഗൂഗിൾ പേയിൽ ഉണ്ട്; സുമയ്യയുടെ ബന്ധു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങിയ സംഭവത്തിൽ, കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ബന്ധുക്കൾ രംഗത്ത്. ആരോഗ്യ മന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്നും എന്നാൽ രണ്ടുവർഷമായിട്ടും എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും യുവതിയുടെ ബന്ധുവായ സബീർ ചോദിച്ചു.

സർജറിക്ക് മുൻപ് ഡോക്ടർക്ക് നേരിട്ട് പണം നൽകിയിരുന്നതായും, ഗൂഗിൾ പേ വഴിയാണ് പണം നൽകിയതെന്നും സബീർ പറഞ്ഞു. ഈ തെളിവുകളെല്ലാം പോലീസ് കൃത്യമായി അന്വേഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി. ഡോക്ടർ രാജീവ് കുമാറിനെതിരെ കാന്റോൺമെന്റ് പോലീസ് കേസെടുത്തിട്ടുണ്ട്.

തനിക്കുണ്ടായ ദുരനുഭവത്തിൽ നഷ്ടപരിഹാരം വേണമെന്നാണ് സുമയ്യയുടെയും കുടുംബത്തിന്റെയും ആവശ്യം. അതേസമയം, ഈ വിഷയത്തിൽ സ്വമേധയാ അന്വേഷണം നടത്തിയെന്നും കാര്യമായി ഒന്നും കണ്ടെത്താനായില്ലെന്നുമാണ് ആരോഗ്യവകുപ്പ് ഡയറക്ടർ നൽകിയ വിശദീകരണം. സംഭവത്തിൽ ഡി.എം.ഒ.യ്ക്കും ആരോഗ്യവകുപ്പ് ഡയറക്ടർക്കും സുമയ്യ പരാതി നൽകിയിട്ടുണ്ട്.

 

 

English summary:

incident of a tube getting stuck in the chest during surgery; “We had given money to the doctor before the surgery; the proof is there on Google Pay,” said Sumayya’s relative.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക