Image

ഇടത് കൈയും കാലും സ്വയം വെട്ടിമാറ്റി ആത്മഹത്യ ചെയ്ത് വയോധിക

Published on 29 August, 2025
ഇടത് കൈയും കാലും  സ്വയം വെട്ടിമാറ്റി ആത്മഹത്യ ചെയ്ത് വയോധിക

വയനാട് മാനന്തവാടിയില്‍ കൈകാലുകള്‍ സ്വയം വെട്ടിമാറ്റി വയോധികയുടെ ആത്മഹത്യ. പയ്യമ്പള്ളിയില്‍ പൂവ്വത്തിങ്കല്‍ മേരിയാണ് മരിച്ചത്. വീട്ടില്‍ ആരുമില്ലാത്ത സമയത്തായിരുന്നു ആത്മഹത്യ. മേരിക്ക് മാനസികപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി കുടുംബം മൊഴി നല്‍കിയിട്ടുണ്ട്. പള്ളിയില്‍ പോയിരുന്ന ഭര്‍ത്താവ് ചാക്കോ വീട്ടിലെത്തിയപ്പോഴാണ് വിവരം പുറത്ത് അറിഞ്ഞത്.

ചാക്കോ വീട്ടില്‍ എത്തിയപ്പോള്‍ വീട്ടിന്റെ വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു. ഏറെ നേരം വിളിച്ചിട്ടും പ്രതികരണം ഇല്ലാതിരുന്നതോടെ അയല്‍വാസികളെയും കൂട്ടി വീടിന്റെ വാതില്‍ പൊളിച്ച് അകത്ത് കയറി. അപ്പോഴാണ് ഇടത് കൈകാലുകള്‍ സ്വയം വെട്ടിമുറിച്ച നിലയില്‍ മേരിയെ കണ്ടെത്തിയത്.

മാനന്തവാടി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക