Image

'ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിത'; അങ്ങനെയൊരാള്‍ക്കൊപ്പം ഫോട്ടോയെടുക്കാൻ അപൂർവ സൗഭാഗ്യം ലഭിച്ചു; ഹരീഷ് പേരടി

രഞ്ജിനി രാമചന്ദ്രൻ Published on 29 August, 2025
'ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിത'; അങ്ങനെയൊരാള്‍ക്കൊപ്പം ഫോട്ടോയെടുക്കാൻ അപൂർവ സൗഭാഗ്യം ലഭിച്ചു;  ഹരീഷ് പേരടി

തെന്നിന്ത്യൻ നടി ഷക്കീലയെക്കുറിച്ച് നടൻ ഹരീഷ് പേരടി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിത എന്നാണ് അദ്ദേഹം ഷക്കീലയെ വിശേഷിപ്പിച്ചത്. ഷക്കീലയോടൊപ്പം ഫോട്ടോയെടുക്കാൻ കഴിഞ്ഞത് അപൂർവ സൗഭാഗ്യമായി കരുതുന്നുവെന്ന് ഹരീഷ് പേരടി കുറിച്ചു. തന്റെ സിനിമകൾ കണ്ടിട്ടുണ്ടോയെന്ന് ഷക്കീല ചോദിച്ചപ്പോൾ അത് തനിക്ക് വലിയ സന്തോഷമുണ്ടാക്കിയെന്നും, ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തോട്ടേ എന്ന് ചോദിച്ചപ്പോൾ അവരോടുള്ള ബഹുമാനം വർദ്ധിച്ചുവെന്നും അദ്ദേഹം പോസ്റ്റിൽ വ്യക്തമാക്കി.

വിവാദങ്ങൾക്കിടയിലും സ്വന്തം ജീവിതം ധൈര്യത്തോടെ മുന്നോട്ട് കൊണ്ടുപോയ ഷക്കീലയോടുള്ള ആദരം പ്രകടിപ്പിക്കുന്നതാണ് ഹരീഷ് പേരടിയുടെ ഈ കുറിപ്പ്.

ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:

ഒരു സ്ത്രീയെന്ന നിലയില്‍ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ്വ സൗഭാഗ്യം.. സത്യത്തില്‍ ചെന്നൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപോർട്ട് ടാക്സിക്ക് ക്യൂ നില്‍ക്കുമ്ബോള്‍ പിന്നില്‍ നിന്ന് എന്നെ തോണ്ടി വിളിച്ച്‌ “എനക്കൊരു ഫോട്ടോ വേണം.. ഉങ്കളോട് എല്ലാ തമിള്‍ സിനിമാവും നാൻ പാത്തിരിക്ക്.. ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊമ്ബ പുടിക്കും” എന്ന് കേട്ടപ്പം കുറച്ച്‌ നേരത്തേക്ക് ഞാൻ ശ്വാസം മുട്ടി വായ പിളർന്ന് അന്തിച്ച്‌ നിന്നു പോയി… പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാനും പറഞ്ഞു. “എനക്കും ഉങ്കകൂടെ ഒരു ഫോട്ടോ വേണം മേം” എന്ന്..

വീണ്ടും ആ പെങ്ങള്‍ എന്നോട് ചോദിച്ചു “ഇന്ത് പടം നാൻ ഇൻസ്റ്റയില്‍ പോടട്ടുമ്മാ”എന്ന്.. അതുകൂടെ കേട്ടപ്പോള്‍ ഞാൻ ജീവിക്കുന്ന കാലത്തെ കുറിച്ചോർത്ത് ഒന്നും പറയാനില്ലാതെ ആ നിമിഷം മരിച്ചു പോയ ഞാൻ.. ആ സ്ത്രീയോടുള്ള ബഹുമാനം കൊണ്ട് ജീവനുണ്ടെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടുതല്‍ ശക്തിയോടെ തലകുലുക്കി… ഷക്കീല മേം ഈ നന്മ നിറഞ്ഞ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി..

 

 

English summary:

"The Iron Lady of Indian cinema"; I was fortunate to get the rare opportunity to take a photo with such a person, said Harish Perady.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക