കേരളത്തിലെ ചാനൽ യുദ്ധത്തിൽ പുതിയ ബാർക്ക് റേറ്റിങ്ങിലും ഏഷ്യാനെറ്റ് തന്നെ മുന്നിൽ. 87 പോയിന്റുകൾ നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. അതേസമയം ബാർക്ക് റേറ്റിങ്ങിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന റിപ്പോർട്ടർ ചാനലിന് 74 പോയിന്റുകളാണുള്ളത്.
തുടർച്ചയായി 61 പോയിന്റുകളോടെ മൂന്നാം സ്ഥാനത്ത് തുടരുന്നത് ട്വന്റി ഫോർ ന്യൂസ് ആണ്. മാതൃഭൂമി ന്യൂസ് 39 പോയിന്റോടെ നാലാം സ്ഥാനത്തും, 31 പോയിന്റോടെ മനോരമ ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. ന്യൂസ് മലയാളമാണ് 30 പോയിന്റോടെ ആറാം സ്ഥാനത്തുള്ളത്.
ജനം ടിവി ഏഴാം സ്ഥാനത്തും( 19 പോയിന്റ്) കൈരളി ടിവി പട്ടികയിൽ എട്ടാമതുമാണുള്ളത് (16 പോയിന്റ്). ന്യൂസ് 18 ആണ് ഒൻപതാം സ്ഥാനത്ത് (14പോയിന്റ്).