ദ്വിരാഷ്ട്ര സന്ദർശനത്തിനായി ജപ്പാനിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ടോക്കിയോയിൽ വിമാനമിറങ്ങിയ പ്രധാനമന്ത്രിയെ ഗായത്രിമന്ത്രം ഉരുവിട്ടുകൊണ്ടാണ് ജപ്പാൻ പ്രധാനമന്ത്രി വരവേറ്റത്. ഇന്ത്യൻ സമൂഹം ദേശീയ പതാക വീശിയും 'മോദി കീ ജയ്' വിളിച്ചും പ്രധാനമന്ത്രിക്ക് ആവേശകരമായ സ്വീകരണം നൽകി.
ഇന്ത്യയുടെ വികസനത്തിന്റെ പ്രധാന പങ്കാളിയാണ് ജപ്പാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. സെമികണ്ടക്ടറുകൾ മുതൽ സ്റ്റാർട്ടപ്പുകൾ വരെ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം ശക്തമാണ്. ജപ്പാനീസ് കമ്പനികൾ ഇന്ത്യയിൽ 40 ബില്യൺ ഡോളറിലധികം നിക്ഷേപിച്ചിട്ടുണ്ട്. ഇന്ത്യ-ജപ്പാൻ ബന്ധം പരസ്പര വിശ്വാസത്തിന്റെ പ്രതീകമായി മാറിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യ അഭൂതപൂർവമായ മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചു. രാഷ്ട്രീയ സ്ഥിരതയും സാമ്പത്തിക സ്ഥിരതയും നയങ്ങളിലെ സുതാര്യതയും രാജ്യത്തെ മുന്നോട്ട് നയിച്ചു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്വ്യവസ്ഥയാണെന്നും ഉടൻ തന്നെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി മാറുമെന്നും മോദി കൂട്ടിച്ചേർത്തു.
English summary:
A warm welcome in Japan; received with the chanting of the Gayatri Mantra.