Image

രാഹുലിനെ ഒരു ദിവസം സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദ്യം, മറുപടിയുമായി സീമ ജി നായർ

രഞ്ജിനി രാമചന്ദ്രൻ Published on 29 August, 2025
രാഹുലിനെ ഒരു ദിവസം സ്വന്തം വീട്ടില്‍ താമസിപ്പിക്കാന്‍ ധൈര്യമുണ്ടോയെന്ന് ചോദ്യം, മറുപടിയുമായി സീമ ജി നായർ

കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് നടി സീമ ജി. നായർ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റ് സമൂഹമാധ്യമങ്ങളിൽ വൈറലായി. പോസ്റ്റിന് താഴെ വന്ന ചോദ്യത്തിന് സീമ നൽകിയ മറുപടിയാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്.

'സ്വന്തം വീട്ടിൽ രാഹുലിനെ ഒരു ദിവസം താമസിപ്പിക്കാൻ ധൈര്യമുണ്ടോ ചേച്ചി?' എന്ന ചോദ്യത്തിന് 'ഉണ്ട്' എന്ന് സീമ മറുപടി നൽകി. ഈ മറുപടിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

'പാപം ചെയ്യാത്തവർ കല്ലെറിയട്ടെ'
"പൊങ്കാലയുണ്ടാകും എന്നറിഞ്ഞുകൊണ്ട് തന്നെയാണ് ഈ പോസ്റ്റിടുന്നത്... കമന്റ്ബോക്സ് ഓഫ് ചെയ്യുന്നില്ല.. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ," എന്ന് പറഞ്ഞാണ് സീമ പോസ്റ്റ് തുടങ്ങുന്നത്. ഉമ്മൻ ചാണ്ടിക്ക് നേരെ ഉയർന്ന ആരോപണങ്ങളെ ഓർമ്മിപ്പിച്ചുകൊണ്ട്, നിഷ്പക്ഷമായി കാര്യങ്ങൾ വിലയിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു.

രാഹുൽ മാങ്കൂട്ടത്തിനെതിരെ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും, വ്യക്തിഹത്യ നടത്താൻ ശ്രമിക്കുന്നത് തിരഞ്ഞെടുപ്പ് അടുത്തതിനാലാണെന്നും സീമ ആരോപിച്ചു. "നീതി രണ്ടുപേർക്കും ലഭിക്കേണ്ടതാണ്. അനീതി ചെയ്തിട്ടുണ്ടെങ്കിൽ രണ്ടുപേരും ശിക്ഷിക്കപ്പെടണം," എന്നും അവർ കൂട്ടിച്ചേർത്തു.

 

English summary:

he question was whether she had the courage to let Rahul stay in her own house for a day; Seema G. Nair responded.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക