ഇന്തോനേഷ്യ: എം.പിമാരുടെ ശമ്ബളവർധനവില്‍ പ്രതിഷേധിച്ച് ഇന്തോനേഷ്യയില്‍ സർക്കാർ വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നു.
ഒരാഴ്ചയായി തുടരുന്ന പ്രതിഷേധങ്ങളില്‍ ഇതുവരെ എട്ട് പേർ കൊല്ലപ്പെട്ടു. തലസ്ഥാനമായ ജക്കാർത്തയിലും മറ്റ് പ്രധാന നഗരങ്ങളിലും നൂറുകണക്കിന് ആളുകളാണ് പ്രതിഷേധങ്ങളില്‍ പങ്കെടുത്തത്. പാർലമെന്റ് അംഗങ്ങളുടെ വേതനവും ഭവന അലവൻസും കുത്തനെ വർദ്ധിപ്പിച്ചതാണ് പ്രക്ഷോഭങ്ങള്‍ക്ക് കാരണം. ഭവന അലവൻസ് മാത്രം പത്തിരട്ടിയോളമാണ് വർദ്ധിപ്പിച്ചത്.